സഹോദരന്റെ മൃതദേഹം വീട്ടില്‍ കിടത്തിയിട്ട് മരണനാന്തര ചെലവുകള്‍ക്ക് എടിഎമ്മിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വന്ന തന്റെ ഗതികേടിന്റെ ഈ ശാപങ്ങള്‍ മേദിസര്‍ക്കാറിനെ പിന്തുടരുമെന്ന് ഷാഹിദാ കമാല്‍

 മരണപ്പെട്ട സഹോദരന്‍ റഹീമിനൊപ്പം ഷാഹിദാ കമാല്‍ (ഫയല്‍ ചിത്രം)

മരണപ്പെട്ട സഹോദരന്‍ റഹീമിനൊപ്പം ഷാഹിദാ കമാല്‍ (ഫയല്‍ ചിത്രം)

കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ മുന്നൊരുക്കമില്ലാത്ത കറന്‍സി അസാധുവാക്കല്‍ തീരുമാനം പൊതുജനങ്ങളെ നിത്യചെലവുകള്‍ പോലും നിര്‍വ്വഹിക്കാനാവാത്ത ദുരിതത്തിലാഴ്ത്തി. ഇപ്പോഴിതാ സിപിഐഎം നേതാവ് ഷാഹിദാ കമാല്‍ മറ്റു പലരുടേയും പേലെ തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ പ്രയാസങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നു. മരണപ്പെട്ട സഹോദരന്റെ മൃതദേഹം വീട്ടില്‍ കിടത്തിയിട്ട് മരണനാന്തര ചെലവുകള്‍ നിര്‍വഹിക്കാന്‍ എടിഎമ്മിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വന്നുവെന്നാണ് ഷാഹിദാ കമാല്‍ ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്.

വളരെ വേദനയോടു കൂടി എഴുതുന്ന ജീവിത യാഥാര്‍ഥ്യമാണ്. ഒരിക്കലും ഇതിനെ രാഷ്ട്രീയമായി കാണരുത്. ഏതൊരു ഭരണകൂടവും ജനങ്ങളോടാണ് കടപ്പെട്ടിരിക്കേണ്ടത്. അവിടുത്തെ ജനങ്ങളാണ് ഏറ്റവും വലിയ സ്വത്ത്. നോട്ട് നിയന്ത്രണം വന്നപ്പോള്‍ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വന്നിരുന്നു. അന്നും ഞാന്‍ പറഞ്ഞത് നല്ല തീരുമാനം, പക്ഷെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത് എന്നാണ്.

പക്ഷെ ഒരാഴ്ച മുമ്പ് എന്റെ സഹോദരന്‍ മരണപ്പെട്ടപ്പോള്‍ ഞങ്ങളുടെ കുടുംമ്പത്തിനു താങ്ങാന്‍ കഴിയാത്ത വേദനയാണ് ഉണ്ടായത്. എന്നാല്‍ അതിലും എത്രയോ വലിയ മാനസിക വേദനയും നിരാശയും ആണ് ഞങ്ങള്‍ സഹോദരങ്ങള്‍ പിന്നീട് അനുഭവിച്ചത്. സ്വന്തം സഹോദരന്റെ മൃതദേഹം വീട്ടില്‍ കിടത്തിയിട്ട്, മരണാനന്തര ചെലവുകള്‍ക്ക് വേണ്ടി, എടിഎം കൗണ്ടറിനു മുന്നില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വന്ന ഞങ്ങള്‍ സഹോദരങ്ങളുടെ ഗതികേട് സഹിക്കാന്‍ കഴയില്ല. പൊറുക്കാന്‍ കഴിയില്ല എന്ന് അവര്‍ വ്യക്തമാക്കി.
ഞങ്ങളെപ്പോലെ എത്രയോ സഹോദരങ്ങള്‍, മക്കള്‍,മാതാപിതാക്കള്‍,ഭര്‍ത്താവ്, ഭാര്യ തുടങ്ങിയവര്‍ ഈ സാഹചര്യം ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് ഇതിനു ഉത്തരവാദികള്‍ അറിയുന്നുണ്ടോ? മരണം സത്യമാണ്, അപ്രതീക്ഷവും ആണ്. ആ വേദനയേക്കാള്‍ വലിയ വേദനയും അപമാനവും അനുഭവിക്കേണ്ടി വന്ന ഞങ്ങളെ പോലുള്ളവരുടെ ശാപം ശ്രീ.മോഡി സര്‍ക്കാരിനെ പിന്തുടരും അതില്‍ ഒരു സംശയവും വേണ്ട എന്ന് പറഞ്ഞാണ് ഫെയ്‌സ്ബുക്കിലെ കുറിപ്പ് ഷാഹിദാ കമാല്‍ അവസാനിപ്പിക്കുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന ഷാഹിദാ കമാല്‍ പിന്നീട് സിപിഐഎമ്മില്‍ ചേരുകയായിരുന്നു.

DONT MISS
Top