ഗോസിപ്പുകള്‍ക്ക് ഫുള്‍സ്റ്റോപ്പ്, ഇത് ആരാധകര്‍ ആഗ്രഹിച്ച വിവാഹമെന്ന് കാവ്യ മാധവന്‍

kavya11തന്റേയും ദിലീപിന്റെയും വിവാഹം ഒരുപക്ഷെ ആരാധകര്‍ ആഗ്രഹിച്ച വിവാഹമാവാമെന്ന് കാവ്യ മാധവന്‍. വിവാഹ ചടങ്ങുകള്‍ക്കു ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നുൂ കാവ്യ മാധവനും ദിലീപും.

തന്റെ കുടുംബജീവിതത്തില്‍ ഉണ്ടായതൊന്നും കാവ്യയുടെ കുറ്റമല്ലെന്ന് ദിലീപ് പ്രതികരിച്ചു. വിവാഹത്തെക്കുറിച്ചുള്ള നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ഒഴിവാക്കണമെന്നും ദിലീപ് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഏറെ സന്തോഷമുണ്ടെന്നും ആരാധകരുടെ സ്‌നേഹവും പിന്തുണയും തുടര്‍ന്നും ഉണ്ടാവണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു. അതേസമയം താനാണ് കാവ്യ മാധവനെ വിവാഹം ചെയ്യാന്‍ ദിലീപിനോട് ആവശ്യപ്പെട്ടതെന്ന് ദിലീപിന്റെ മകള്‍ മീനാക്ഷി പറഞ്ഞു. ദിലീപിന്റെ തീരുമാനത്തിന് പൂര്‍ണ പിന്തുണ ഉണ്ടെന്നാണ് മകള്‍ മീനാക്ഷി പറയുന്നത്. അച്ഛന്റെ സന്തോഷമാണ് തന്റേയും സന്തോഷം എന്ന് മീനാക്ഷി പറയുന്നു.

kavya-madhavan

കൊച്ചിയിലെ വേദാന്ത ഹോട്ടലിലായിരുന്നു ഇരുവരുടേയും വിവാഹ ചടങ്ങുകള്‍ നടന്നത്. ഇന്നു രാവിലെ 9.55 ഓടെയായിരുന്നു ദിലീപ് കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.വളരെ ലളിതമായ രീതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

താരങ്ങളായ മമ്മൂട്ടി, ജയറാം, സംവിധായകരായ ജോഷി, സിദ്ദിഖ്, നിര്‍മ്മാതാക്കളായ സുരേഷ് കുമാര്‍, ഭാര്യ മേനക, നിര്‍മ്മാതാവ് രഞ്ജിത്ത്, ഭാര്യ ചിപ്പി, നടി മീരാ ജാസ്മിന്‍, ജോമോള്‍ തുടങ്ങിയവരും ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

DONT MISS
Top