കുര്‍ബാനയ്ക്കിടെ വൈദികന് സമീപം യേശുക്രിസ്തുവിന്റെ മുഖം പ്രത്യക്ഷപ്പെട്ടതായി വിശ്വാസികള്‍; തെളിവായി ചിത്രങ്ങള്‍

jes

ചിത്രം

സാന്‍ ജുവാന്‍: കത്തോലിക്കാ പള്ളിയില്‍ കുര്‍ബാന നടന്നുകൊണ്ടിരിക്കുമ്പോള്‍ വൈദികന് സമീപം യേശുക്രിസ്തുവിന്റെ മുഖം പ്രത്യക്ഷപ്പെട്ടതായി വിശ്വാസികള്‍ അവകാശപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ അര്‍ജന്റീനയിലെ സാന്‍ ജുവാനിലുള്ള കവ്‌സേറ്റെ നഗരത്തിലാണ് സംഭവം.

പ്രാദേശികനായ ഒരാളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ഫാവിയോ ഗരായ് എന്നാണ് കുര്‍ബാനയില്‍ പങ്കെടുത്ത ഇയാളുടെ പേരെന്ന് രാജ്യാന്തര മാധ്യമമായ ‘ദി സണ്‍’ റിപ്പോർട്ട് ചെയ്തു.

jes2

ചിത്രം

മേശയ്ക്ക് സമീപം ഇരിക്കുന്ന വൈദികന്‍ മൈക്കിലൂടെ വിശ്വാസികളോട് സംസാരിക്കുന്നത് ചിത്രത്തില്‍ കാണാം. ഇദ്ദേഹത്തിന്റെ ഇടത് ഭാഗത്തായി യേശുക്രിസ്തുവിന്റെ രൂപവും കാണാം. ചിത്രത്തില്‍ വൈദികന്റെ വലതു ഭാഗത്തായി യേശുദേവന്റെ മുഖം കാണാന്‍ കഴിയുന്നു എന്നാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വിശ്വാസികള്‍ അവകാശപ്പെടുന്നത്.

എന്നാല്‍ ചിലര്‍ പറയുന്നത് വെറും നിഴലുകള്‍ മാത്രമാണ് ഇത് എന്നാണ്. യാദൃശ്ചികമായി അതിന് മുഖസാദൃശ്യം വന്നതാകാം. എന്തായാലും സമൂഹ മാധ്യമങ്ങളില്‍ സജീവമായ നിരവധി വിശ്വാസികള്‍ ഇതൊരു അത്ഭുതമാണ് എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

ഈ ചിത്രം മനോഹരമാണെന്നും ഇത് തനിക്ക് സന്തോഷം നല്‍കുന്നുവെന്നും അതിനാല്‍ താനിത് പങ്കുവെയ്ക്കുന്നുവെന്നുമാണ് മരിയ വേഗ എന്ന വിശ്വാസിയായ യുവതി ഈ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. നേരത്തേ യേശുവിന്റെ രൂപത്തിലെ കണ്ണില്‍ നിന്ന് വിശുദ്ധ ജലം ഒഴുകി എന്നും വിശ്വാസികള്‍ അകാശപ്പെട്ടിരുന്നു.

1

ചിത്രം

DONT MISS
Top