തകര്‍ന്നടിഞ്ഞ് രൂപ, പറന്നുയര്‍ന്ന് ഗള്‍ഫ് കറന്‍സികള്‍; ഇന്ത്യയിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിലും വര്‍ധനവ്

gulf

റിയാദ്: ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് നിലാവരത്തിലേക്ക് താഴ്ന്നപ്പോള്‍ മികച്ച വിനിമയ നിരക്കാണ് ഗള്‍ഫ് കറന്‍സികള്‍ക്ക് ലഭിച്ചത്. പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ മൂല്യമാണ് ഇന്ന് സൗദി റിയാലിന് രേഖപ്പെടുത്തിയത്. യുഎഇ ദിര്‍ഹത്തിനും മികച്ച വിനിമയ നിരക്കാണ് ലഭിക്കുന്നത്.

സൗദി ഒരു റിയാലിന് 18.32 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം ഇതേസമയം റിയാലിന് 17.35 രൂപയാണ് ലഭിച്ചത്. രൂപയുടെ മൂല്യം കുറഞ്ഞതോടെ സൗദിയിലെ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിലും വര്‍ധനവ് രേഖപ്പെടുത്തി. ഇന്നത്തെ നിരക്ക് പ്രകാരം ആയിരം രൂപക്ക് 54.58 റിയാല്‍ മതിയാകും. ഇത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് പത്തു വര്‍ഷത്തിനിടെ ലഭിക്കുന്ന ഏറ്റവും മികച്ച നിരക്കാണ്.

ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് നിലാവരത്തിലേക്ക് താഴ്ന്നപ്പോള്‍ മികച്ച വിനിമയ നിരക്കാണ് ഗള്‍ഫ് കറന്‍സികള്‍ക്ക് ലഭിച്ചത്. യുഎഇ ദിര്‍ഹത്തിന് പതിനെട്ട് രൂപ അറുപത്തിയഞ്ച് പൈസ വരെ ഇന്ന് നിരക്ക് ഉയര്‍ന്നു. ഖത്തര്‍ റിയാലിന് പതിനെട്ട് രൂപ എണ്‍പ്പത്തിയഞ്ച് പൈസ വരെയും ഇന്ന്  വില ലഭിച്ചു.

രൂപക്ക് എതിരെ ഖത്തര്‍ റിയാലിന് കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു കുവൈത്ത് ദിനാറിന് ഇരുനൂറ്റി ഇരുപത്തിയഞ്ച് രൂപയും ഇന്ന് രേഖപ്പെടുത്തി. ഒമാന്‍ റിയാലിന് ഇന്ന് നൂറ്റിയെഴുപത്തിയെട്ട് രൂപ എഴുപത് പൈസവരെയും  ലഭിച്ചു. രൂപയുടെ മൂല്യം കുറഞ്ഞതോടെ പരമാവധി സംഖ്യ നാട്ടിലയക്കാനാണ് പ്രവാസികളുടെ ശ്രമം. അതേസമയം നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ഇന്ത്യയിലെ ബാങ്കിങ്ങ് രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ മികച്ച വിനിമയനിരക്ക് ലഭിക്കുന്ന ഈ ഘട്ടത്തിലും പ്രവാസികളെ ആശങ്കപെടുത്തുന്നുണ്ട്.

DONT MISS
Top