നിഗൂഢതകള്‍ ബാക്കിയാക്കി ആകാശത്ത് പച്ച നിറത്തിലുള്ള തീഗോളം,അന്യഗ്രഹ ജീവികളുടെ പറക്കും തളികയെന്ന് സംശയം

fire-ball

ടോക്കിയോ: നിഗൂഢതകള്‍ ബാക്കിയാക്കി ജപ്പാനില്‍ ആകാശത്ത് പച്ചനിറത്തിലുള്ള തീഗോളം. ജപ്പാന്റെ വടക്കന്‍ മേഖലയായ നീഗാറ്റ പ്രിഫെക്ച്ചര്‍ പ്രദേശത്താണ് പുലര്‍ച്ചെ തീഗോളം പ്രത്യക്ഷപ്പെട്ടത്. അതിരാവിലെ ആകാശത്ത് കാണപ്പെട്ട തീഗോളത്തിന്റെ നിറം പച്ചയായിരുന്നു. ആകാശത്ത് നിന്നും താഴേക്ക്,ഭൂമിയുടെ അടുത്തേക്ക് വരുന്ന രീതിയിലാണ് തീഗോളത്തെ കണ്ടത്. വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. ഇതോടെ അന്യഗ്രഹ ജീവികളുടെ പറക്കും തളികയാണെന്നടക്കമുള്ള അഭ്യൂഹങ്ങള്‍ പരന്നിട്ടുണ്ട്.

ആകാശത്ത് കാണപ്പെട്ട പച്ച തീഗോളത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭൗമശാസ്ത്രജ്ഞരും ശാസ്ത്ര ലോകവും ഇതിന് പിന്നിലെ സത്യത്തെ തേടുകയാണ്. സമാനമായ രീതിയില്‍ സൂപ്പര്‍ മൂണിന്റെ പിറ്റേന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകാശത്ത് തീഗോളങ്ങളും പറക്കും തളികയും കണ്ടെന്ന് പലരും അവകാശപ്പെട്ടിരുന്നു. വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും അന്യഗ്രഹ ജീവികള്‍ ഭൂമിയെ ലക്ഷ്യം വച്ച് വന്നുകൊണ്ടിരിക്കുകയാണെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടര്‍ ലോകത്തുണ്ട്.

തീഗോളത്തിന് പിന്നില്‍ അന്തരീക്ഷത്തില്‍ ഉണ്ടായ രാസപ്രവര്‍ത്തനങ്ങളുടെ ഫലമോ സ്‌ഫോടനങ്ങളോ ആകാം എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

DONT MISS
Top