വെള്ളമുപയോഗിച്ച് മുറിച്ചത് ക്യാമറയും ഐഫോണും; വാട്ടര്‍ ജെറ്റ് കട്ടറിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

waterjet

വാട്ടര്‍ജെറ്റ് കട്ടർ ഉപയോഗിച്ച് മുറിച്ച ഐഫോണ്‍ (ഇടത്)

ലോകത്തെ മികച്ച ഫോണുകളിലൊന്നായ ഐഫോണിനെ മുറിച്ചും നശിപ്പിച്ചും ശ്രദ്ധ നേടുന്ന പല വിരുതന്മാരും നവമാധ്യമങ്ങളില്‍ സജീവമാണ്. എന്നാല്‍ ഇത്തവണ എെഫോണിനെ മുറിച്ചിരിക്കുന്നത് വേറിട്ട് രീതിയിലാണ്. വെള്ളം ഉപയോഗിച്ച്, വളരെ കൃത്യമായി. മുറിക്കപ്പെട്ട ഐഫോണാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എെഫോണ്‍ മാത്രമല്ല, ക്യാമറ ഉള്‍പ്പെടെ മറ്റ് പല സാധനങ്ങളും വാട്ടര്‍ ജെറ്റ് കട്ടര്‍ എന്ന ഉപകരണം ഉപയോഗിച്ച് മുറിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

അതീവ ശക്തിയില്‍ വെള്ളം ചീറ്റിയാണ് വസ്തുക്കളെ മുറിച്ചിരിക്കുന്നത്. മറ്റേത് മുറിക്കല്‍ ഉപകരണത്തേക്കാളും കൃത്യമായി മുറിക്കാന്‍ വാട്ടര്‍ ജെറ്റ് കട്ടര്‍ കൊണ്ട് കഴിയും എന്നത് മാത്രമല്ല ഇതിന്റ പ്രത്യേകത. മറ്റ് ഉപകരണങ്ങളേക്കാള്‍ ചെലവ് കുറവുമാണ് ഇതിന്. പ്രത്യേക തരം മണ്‍തരി കലര്‍ന്ന വെള്ളമാണ് ഈ ഉപകരണത്തില്‍ ഉപയോഗിക്കുന്നത്.

വളരെ ചെറിയ ദ്വാരത്തിലൂടെ ഉന്നത മര്‍ദ്ദത്തില്‍ വെള്ളം കടത്തിവിടുകയാണ് ഈ ഉപകരണം ചെയ്യുന്നത്. ഈ തത്വം ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മുന്‍പേ ഉണ്ടെങ്കിലും കുറഞ്ഞ വലുപ്പത്തിലുള്ള വാട്ടര്‍ ജെറ്റ് കട്ടറുകള്‍ ഇപ്പോഴാണ് വിപണിയിലെത്തുന്നത്.

വാട്ടര്‍ജെറ്റ് കട്ടര്‍ ഉപയോഗിച്ച് വിവിധ വസ്തുക്കള്‍ മുറിക്കുന്നതിന്റെ വീഡിയോ:

DONT MISS