കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന് സര്‍ക്കാരിന്റെ 5 ലക്ഷം രൂപയും വീല്‍ചെയറും പ്രതിമാസ പെന്‍ഷനും

sakhav-pushpanതിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന് 5 ലക്ഷം രൂപ ചികിത്സാ സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. പ്രതിമാസം എണ്ണായിരം രൂപ പെന്‍ഷന്‍ നല്‍കാനും തീരുമാനമായി.

19994 നവംബര്‍ 25ന് കൂത്തുപറമ്പ് വെടിവെയ്പ്പില്‍ പരുക്കേറ്റ് കഴിഞ്ഞ 22 വര്‍ഷമായി ചികിത്സയില്‍ കഴിയുകയാണ് പുഷ്പന്‍. ചികിത്സാ സഹായത്തിനും പെന്‍ഷനും പുറമേ വീല്‍ചെയറും അനുവദിക്കാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

നേരത്തെ ബന്ധുനിയമന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കുത്തൂപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പനെ പാര്‍ട്ടിയും സര്‍ക്കാരും തിരിഞ്ഞു നോക്കില്ലെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ ബന്ധുക്കളെ പേഴ്‌സണല്‍ സ്റ്റാഫ് ആയും വിവിധ വകുപ്പുകളിലും നിയമിച്ചതിനു പകരം കൂത്തുപറമ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന്റെ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു.

koothuparambu1994 നവംബര്‍ 25നായിരുന്നു കൂത്തുപറമ്പില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. അന്നുണ്ടായ വെടിവെയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്നാണ് കൂത്തുപറമ്പ് വെടിവെയ്പ്പിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി പുഷ്പന്‍ മാറിയത്.

DONT MISS
Top