ബാറ്റ്മാന്റെ 30 വാര അകലത്തില്‍ നിന്നുള്ള സോക്കര്‍ ഗോള്‍ ഇന്റര്‍നെറ്റില്‍ സൂപ്പര്‍ഹിറ്റ്

batgoal

ബാറ്റ്മാന്‍ മൈതാനത്ത്

സിന്‍സിനാറ്റി, ഒഹിയോ: ഗോഥം സിറ്റിയുടെ രക്ഷകനായ ബാറ്റ്മാന്‍ ഇപ്പോള്‍ കായികരംഗത്തും ഒരു കൈ പയറ്റാന്‍ ഇറങ്ങിയിരിക്കുകയാണ്. ഇറങ്ങുക മാത്രമല്ല, കളിയിലും താനൊരു സൂപ്പര്‍ ഹീറോ ആണെന്ന് തെളിയിക്കുകയും ചെയ്തു. 30 വാര അകലത്തില്‍ നിന്നാണ് ബാറ്റ്മാന്‍ ഗോളടിച്ചിരിക്കുന്നത്.

മെംഫിസ് സര്‍വ്വകലാശാലയിലെ വെള്ളിയാഴ്ചത്തെ നിശാഗെയിമിന്റെ ഇടവേളയിലായിരുന്നു ബാറ്റ്മാന്റെ സൂപ്പര്‍ഗോള്‍. ഗോളടിച്ച ശേഷം തുള്ളിച്ചാടിക്കൊണ്ട് ആഘോഷിക്കാനും ഗോഥത്തിന്റെ ഇരുണ്ട തേരാളി (The Dark Knight) മറന്നില്ല.

ബെര്‍കാറ്റിലെ നിപ്പര്‍ സ്റ്റേഡിയത്തിലായിരുന്നു ബാറ്റ്മാന്റെ ഗോള്‍. എന്നാല്‍ എങ്ങനെ ഗോളടിക്കണമെന്ന് നേരിട്ട് വന്ന് കാണിച്ച് കൊടുത്തിട്ടും ‘ബാറ്റ്മാന്റെ’ ഹോം ടീം മത്സരത്തില്‍ തോറ്റു.

മത്സരം കാണാനെത്തിയ കാണികള്‍ക്ക് വേണ്ടിയാണ് സംഘാടകര്‍ ബാറ്റ്മാന്‍റെ സൂപ്പര്‍ ഗോള്‍ ഒരുക്കിയത്.  എന്നാല്‍ ബാറ്റ്മാന്‍റെ ഗോളടിയില്‍ യാതൊരു കൃത്രിമവും ഉണ്ടായിരുന്നില്ല. എന്തായാലും മത്സരം കാണാനെത്തിയവര്‍ മാത്രമല്ല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ബാറ്റ്മാന്‍ ആരാധകരും ഈ ഗോള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ബാറ്റ്മാന്റെ ഗോള്‍ – വീഡിയോ:

DONT MISS