ജപ്പാനില്‍ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

jappan
ജപ്പാന്‍: ജപ്പാനില്‍ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മൂന്ന് മീറ്റര്‍ ഉയരത്തില്‍ വരെ തിരകള്‍ ഉയര്‍ന്നേക്കും എന്ന് അധികൃതര്‍ അറിയിപ്പ് നല്‍കി. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ഹുക്കുഷിമ ആണവ നിലയത്തിലെ റിയാക്ടര്‍ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു. വടക്കു കിഴക്കന്‍ ജപ്പാനിനിലാണ് അതിശക്തമായ ഭൂചലനംഉണ്ടായത്.  റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്.

ഫുക്കുഷിമ ആണവ റിയാക്ടറിന് സമീപത്തുള്ള തീരത്താണ് സുനാമി മുന്നറിയിപ്പ്. മൂന്ന് മീറ്റര്‍ വരെ ഉയരത്തിലുള്ള സുനാമി ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ് . ഫുക്കുഷിമ തീരത്തിനടുത്തായി 11.3 കിലോമീറ്റര്‍ ആഴത്തില്‍ പസഫിക് സമുദ്രത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പ്രാദേശിക സമയം ആറ് മണിയോടെയാണ് ഭൂചലനം ഉണ്ടായത്. അതിശക്തമായ പ്രകമ്പനത്തെ തുടര്‍ന്ന് ഫുക്കുഷിമ ആണവനിലയത്തിലെ റിയാക്ടര് മൂന്നിന്റെ പ്രവര്ത്തനം നിര്‍ത്തിവെച്ചു.

2011 മാര്ച്ചില്‍ വടക്കു കിഴക്കന്‍ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ നാല്‍പതിനെട്ടായിരത്തിലധികം പേര് മരണപ്പെടുകയും ഫുക്കുഷിമ ആണവ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് തടസ്സം നേരിടുകയും ചെയ്തിരുന്നു.

DONT MISS
Top