തെലുങ്കിലും ചരിത്രം കുറിക്കാന്‍ പുലിമുരുകനെത്തുന്നു; ചിത്രത്തിന്റെ തെലുങ്ക് ടീസര്‍ പുറത്തിറങ്ങി

m-puli

മലയാള സിനിമയില്‍ പുതിയ ചരിത്രങ്ങള്‍ തീര്‍ത്ത് മുന്നേറുന്ന മോഹല്‍ലാല്‍ ചിത്രം പുലിമുരുകന്‍ തെലുങ്കില്‍ റിലീസിനൊരുങ്ങുന്നു. മൊഴിമാറ്റിയാണ് ചിത്രം തെലുങ്കില്‍ പ്രദര്‍ശനത്തിനെത്തുന്നത്. മന്യംപുലി എന്നാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പേര്. ചിത്രത്തിന്റെ ആദ്യ ടീസര്‍ തിങ്കളാഴ്ച്ച പുറത്തിറങ്ങുകയും ചെയ്തു.  മലയാളത്തില്‍ പുറത്തിറങ്ങിയ ടീസറില്‍ നിന്നും വ്യത്യസ്തമായാണ് തെലുങ്ക് ടീസര്‍ ഒരുക്കിയിരിക്കുന്നത്. മലയാളം ടീസറില്‍ ഉള്‍പ്പെടുത്താത്ത ഭാഗങ്ങള്‍ തെലുങ്ക് പതിപ്പില്‍ ഉള്‍പ്പെടുത്തിയിടുണ്ട്.

തെലുങ്ക് ടീസര്‍

ചിത്രത്തിലെ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കുന്ന തെലുങ്ക് നടന്‍ ജഗപതി ബാബുവിന്  പ്രാധാന്യം നല്‍കിയാണ് ടീസര്‍ ഒരുക്കിയിട്ടുള്ളത്. മോഹല്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രങ്ങളായ മനമന്ത, ജനതാ ഗാരേജ് എന്നീ ചിത്രങ്ങള്‍ തെലുങ്കില്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഈ ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേഷകരുടെ മനം കവര്‍ന്ന മോഹന്‍ലാലിന്റെ പുലിമുരുകനും അവിടെ വന്‍ ഹിറ്റാവുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. പ്രശസ്ത നിര്‍മാതാവ് കൃഷ്ണ റെഡ്ഡിയാണ് പുലിമുരുകന്റെ തെലുങ്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്‌.

DONT MISS
Top