ഇതെന്തിനുള്ള ഇരിപ്പാ? ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ‘ഇരിപ്പിനെ’ ട്രോളി സോഷ്യല്‍ മീഡിയ

cr7

പുകള്‍പ്പെറ്റ മാഡ്രിഡ് ഡര്‍ബ്ബിയില്‍ ചിരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ അവരുടെ മൈതാനത്ത് തകര്‍ത്തുവിട്ടു റയല്‍ മാഡ്രിഡ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കാണ് റയിലിനെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിച്ചത്. മാഡ്രിഡ് ഡര്‍ബ്ബിയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡും പോര്‍ച്ചുഗീസ് നായകന്‍ സ്വന്തമാക്കി. സ്‌റ്റെഫാനോയുടെ 17 ഗോളിന്റെ റെക്കോര്‍ഡാണ് ക്രിസ്റ്റ്യാനോ മറികടന്നത്.

ക്രിസ്റ്റിയാനോയുടെ ഹാട്രിക്കിനൊപ്പം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞതായിരുന്നു വ്യത്യസ്തമായ ഗോള്‍ ആഘോഷവും. രണ്ടാമത്തെ ഗോള്‍ അടിച്ചതിന് പിന്നാലെയാണ് പുതിയ ആഘോഷരീതിയുമായി ക്രിസ്റ്റിയാനോ എത്തിയത്. ഗോളടിച്ചതിന് പിന്നാലെ ക്യാമറയ്ക്ക് അരികിലെത്തിയ ക്രിസ്റ്റ്യാനോ അദൃശ്യ കസേരയിലിരുന്നുകൊണ്ടാണ് പോസ് ചെയ്തത്. രസകരമായ ഈ ഗോള്‍ ആഘോഷം ഉടനെ തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. രസിപ്പിക്കുന്ന വ്യത്യസ്തമായ മെമെകള്‍ ഒരുക്കിയാണ് സോഷ്യല്‍ മീഡിയ ക്രിസ്റ്റിയാനോയുടെ ഇരുത്തത്തെ വരവേറ്റത്.

DONT MISS
Top