ആളുകള്‍ക്ക് ലെെംഗികതയേക്കാള്‍ വലുത് വൈഫൈ ഉപയോഗം എന്ന് പഠനം

wifi-sex2

പ്രതീകാത്മക ചിത്രം

ലണ്ടന്‍: ലൈംഗികതയേക്കാള്‍ ആളുകള്‍ക്ക് ആവശ്യം വൈഫൈ ആണെന്ന് പഠനം. ലൈംഗികതയെ മാത്രമല്ല, ചോക്കലേറ്റുകളേയും മദ്യത്തേയും പിന്നിലാക്കിയാണ് വൈഫൈ പഠനത്തില്‍ ഒന്നാമത് എത്തിയത്.

ദൈനംദിന ജീവിതത്തില്‍ വൈഫൈ ചെലുത്തുന്ന സ്വാധീനം ഒന്നു കൂടി വ്യക്തമാക്കുന്ന പഠനഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 1,700 പേരിലാണ് സര്‍വ്വേ നടത്തിയത്. ആഗോള മൊബൈല്‍ കണക്ടിവിറ്റി സേവനദാതാവായ ഐപാസ് ആണ് പഠനം നടത്തിയത്.

പഠനത്തില്‍ പങ്കെടുത്തവരില്‍ 40 ശതമാനം പേര്‍ക്കും വൈഫൈയാണ് ദിവസവും വേണ്ട, ഒഴിച്ചു കൂടാനാകാത്ത ആവശ്യം. 37 ശതമാനം പേരാണ് തങ്ങള്‍ക്ക് ലൈംഗികതയാണ് ആവശ്യം എന്ന് പറഞ്ഞത്. എന്നാല്‍ 14 ശതമാനം പേര്‍ക്ക് ദിവസവും ചോക്കലേറ്റ് കിട്ടിയാല്‍ മതി. മദ്യത്തെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചവര്‍ വെറും 09 ശതമാനം മാത്രമായിരുന്നു.

കുറഞ്ഞ ചെലവ്, ഉയര്‍ന്ന വേഗത, മികച്ച അനുഭവം. ഇതാണ് ജനങ്ങള്‍ വൈഫൈയെ തെരഞ്ഞെടുക്കാന്‍ കാരണം എന്ന് ഐപാസിന്റെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ പട്രീഷ്യഹ്യൂം പറഞ്ഞു. സര്‍വ്വേയില്‍ പങ്കെടുത്ത 75 ശതമാനം പേരും പറയുന്നത് വൈഫൈ അവരുടെ ജീവിത നിലവാരം ഉയര്‍ത്തി എന്നാണ്.

സര്‍വ്വേയില്‍ പങ്കെടുത്ത 75 ശതമാനം പേരും തെരഞ്ഞെടുത്തത് ഹോട്ടലുകളില്‍ നിന്നുള്ള വൈഫൈ ആണ്. വിമാനത്താവളങ്ങളില്‍ നിന്നുള്ള സൗജന്യ വൈഫൈ വേണ്ടവര്‍ 72 ശതമാനമാണ്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 60 ശതമാനം പേരും വടക്കേ അമേരിക്കയില്‍ നിന്നുള്ളവരാണ്. 40 ശതമാനം പേരാകട്ടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും.

വീഡിയോ:

DONT MISS