സ്വര്‍ണവില കുറഞ്ഞു; നവംബറിലെ ഏറ്റവും താഴ്ന്ന നിലയില്‍

gold

ഫയല്‍ചിത്രം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 22,240 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2780 രൂപയിലെത്തിയിട്ടുണ്ട്. ആഗോള വിപണിയിലെ വിലയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

നവംബര്‍ ഒന്‍പതിനാണ് സ്വര്‍ണവില പവന് 23,480 രൂപയില്‍ നിന്ന് 22,880 രൂപയിലേക്ക് ഉയര്‍ന്നത്. കഴിഞ്ഞ ഒന്‍പത് ദിവസങ്ങളിലായി ഈ വിലയില്‍ മാറ്റമില്ലായിരുന്നു. നവംബര്‍ 19-ന് 480 രൂപ കുറഞ്ഞ് വില 22,400 രൂപയിലെത്തിയിരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4.62 ഡോളര്‍ കൂടി 1213.21 ഡോളറില്‍ എത്തിയിട്ടുണ്ട്.

രാജ്യത്ത് 1000, 500 നോട്ടുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് സ്വര്‍ണ്ണത്തിനുള്ള ഡിമാന്‍ഡ് കുറഞ്ഞിട്ടുണ്ട്.

DONT MISS
Top