പ്രശസ്ത നടി ലിസ ലിന്‍ തൂങ്ങിമരിച്ച നിലയില്‍

lissi

ന്യൂയോര്‍ക്ക്: മനോജ് നൈറ്റ് ശ്യാമളന്റെ അണ്‍ബ്രേക്കബിളിലൂടെയും അഗ്ലി ബെറ്റി സീരീസിലൂടെയും ശ്രദ്ധേയയായ നടി ലിസ ലിന്‍ മാസ്‌റ്റേഴ്‌സ് (52) ആത്മഹത്യ ചെയ്തു. ലിമയിലെ നീവോ മുണ്ടോ ഹോട്ടലിലെ മുറിയിലാണ് നടിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും രണ്ട് ആത്മഹത്യാ കുറിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറെ നാളുകളായി ലിസ കടുത്ത വിഷാദത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അണ്‍ബ്രേക്കബിള്‍ സിനിമയിലെ അതിഥി വേഷമായ കിമ്മി ഷ്മിറ്റിനെ അവതരിപ്പിച്ച നടിയാണ് ലിസ. നടിയുടെ മൃതദേഹം ന്യൂയോര്‍ക്കില്‍ എത്തിക്കുന്നതിനുള്ള തുക കണ്ടെത്താന്‍ സുഹൃത്തുക്കള്‍ ഓണ്‍ലൈനിലൂടെ ഫണ്ടിന് അഭ്യാര്‍ത്ഥിക്കുന്നുണ്ട്. ഇതുവരെ 22000 ഡോളര്‍ ഇവര്‍ സ്വരൂപിച്ചിട്ടുണ്ട്.

DONT MISS
Top