എന്തൊരഴക് ഈ പാട്ടിന്…സര്‍പ്രൈസായി കാളിദാസന്റെ പൂമരത്തിലെ ആദ്യ ഗാനം

poomaram

ഗാനത്തില്‍ നിന്ന്

നടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനായെത്തുന്ന പൂമരത്തിലെ ആദ്യ ഗാനം പുറത്തു വന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം കാളിദാസന്‍ നായകനാകുന്ന ആദ്യ മലയാള ചിത്രം കൂടിയാണ്. ഒരു സംഘം വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രം മഹാരാജാസ് കോളെജിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു ക്യാപസ് ചിത്രം കൂടിയാണ്.

പൂമരത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ഈ പാട്ട് പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ ഫൈസല്‍ റാസിയാണ് ഗാനത്തിന്റെ സംഗീതവും ആലാപനവും. ഒരു നാടന്‍ പാട്ടിന്റെ അനുഭവം പകരുന്ന ഈ ഗാനം ആസ്വാദകഹൃദയം നെഞ്ചിലേറ്റുമെന്ന് തന്നെയാണ് പ്രതീക്ഷ.

കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.ലൈം ലൈറ്റ് സിനിമാസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് പൂമരത്തിന്റെ റിലീസ്.

DONT MISS
Top