പുതിയ ബാറ്റ്മാന്‍ വീഡിയോ ഗെയിമിന്റെ ട്രെയിലര്‍ പുറത്തിറങ്ങി; റിലീസ് ഈ മാസം 22ന്

batman-4

പോസ്റ്റര്‍

ലോകത്തിലെ ഏറ്റവും ജനപ്രിയ സൂപ്പര്‍ഹീറോയായ ബാറ്റ്മാന്റെ ഗ്രാഫിക് അഡ്വഞ്ചര്‍ ഗെയിം പരമ്പരയായ ബാറ്റ്മാന്‍: ദി ടെല്‍ടെയില്‍ സീരീസിന്റെ ഏറ്റവും പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. നവംബര്‍ 22-നാണ് സീരീസിന്റെ നാലാമത് എപ്പിസോഡ് പുറത്തിറങ്ങുന്നത്.

‘ഗാര്‍ഡിയന്‍ ഓഫ് ഗോഥം’ എന്നാണ് പുതിയ എപ്പിസോഡിന്റെ പേര്. ടെല്‍ടെയില്‍ ഗെയിംസാണ് ഗെയിം വികസിപ്പിച്ചത്. വിതരണം ചെയ്യുന്നത് വാര്‍ണര്‍ ബ്രദേഴ്‌സ് ഇന്ററാക്ടീവ് എന്റര്‍ടെയിന്‍മെന്റ്‌സ് ആണ്.

മൈക്രോസോഫ്റ്റ് വിന്‍ഡോസ്, പ്ലേ സ്റ്റേഷന്‍ 3, പ്ലേ സ്റ്റേഷന്‍ 4, എക്‌സ്‌ബോക്‌സ് 360, എക്‌സ്‌ബോക്‌സ് വണ്‍ എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ഗെയിമിന്റെ നാലാമത് എപ്പിസോഡ് ലഭ്യമാണ്. ചില മുന്‍ എപ്പിസോഡുകള്‍ ആന്‍ഡ്രോയിഡ്, ഐഒഎസ്, ഒഎസ് എക്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. ഒരാള്‍ മാത്രമായോ ഒന്നിലധികം പേര്‍ക്ക് ഒരുമിച്ചോ ഈ ഗെയിം കളിക്കാന്‍ കഴിയും.

എപ്പിസോഡ് 1: റെലം ഓഫ് ഷാഡോസ്, എപ്പിസോഡ് 2: ചില്‍ഡ്രന്‍ ഓഫ് അര്‍ഖം, എപ്പിസോഡ് 3: ന്യൂ വേള്‍ഡ് ഓര്‍ഡര്‍ എന്നിവയാണ് മുന്‍ എപ്പിസോഡുകള്‍. ഇത്തവണ ജോക്കര്‍ കൂടി എത്തുന്നു എന്ന പ്രത്യേകതയും പുതിയ ഗെയിമിനുണ്ട്.

പുതിയ ഗെയിം പുറത്തിറങ്ങാനായി കാത്തിരിക്കുകയാണ് ബാറ്റ്മാന്‍ ആരാധകര്‍. മുന്‍ എപ്പിസോഡുകളെ പോലെ തന്നെ നാലാം എപ്പിസോഡും വന്‍ വിജയമായിത്തീരും എന്ന് തന്നെയാണ് അണിയറക്കാരുടെ പ്രതീക്ഷ.

ട്രെയിലര്‍ കാണാം:

DONT MISS