കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച താരം മെസി; ക്രിസ്റ്റ്യാനോ രണ്ടാമതായപ്പോള്‍ നെയ്മറിന് അഞ്ചാംസ്ഥാനം

messi
ലണ്ടന്‍: കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച ഫുട്‌ബോളര്‍ പട്ടം മെസ്സിക്ക്. സ്‌പോര്‍ട്‌സ് പ്രസിദ്ധീകരണമായ ഗോള്‍ഡോട്കോം നടത്തിയ വോട്ടെടുപ്പിലാണ് അര്‍ജന്റീനന്‍ താരം മികച്ച ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടത്. പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസി ഒന്നാമനായത്.  വോട്ടെടുപ്പില്‍ ബ്രസീല്‍ താരവും ബാഴ്‌സലോണയിലെ മെസിയുടെ സഹതാരവുമായ നെയ്മറിന് അഞ്ചാംസ്ഥാനമാണ് ലഭിച്ചത്.

മെസിയുടെ മികച്ച ഗോളുകള്‍

ആധുനിക ഫുട്‌ബോളില്‍ ആരാണ് മികച്ച താരമെന്ന ചോദ്യവുമായാണ് വോട്ടെടുപ്പ് നടന്നത്. 2700 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ മെസിക്ക് 49%(12800) വോട്ട് കിട്ടിയപ്പോള്‍ ക്രസ്റ്റിയനോക്ക് 39%(10234) വോട്ടാണ് ലഭിച്ചത്.  മൂന്ന് ശതമാനം വോട്ട് നേടി സ്‌പെയിന്‍ താരം ആന്ദ്രേഇനിയസ്റ്റേയും സ്വീഡന്റെ ഇബ്രാഹിമോവിച്ചും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികച്ച 10 ഗോളുകള്‍

സര്‍ജിയോ റാമോസ്, സാവി എന്നിവര്‍ക്ക് ശേഷം അഞ്ചാമതാണ് നെയ്മറിന്റെ സ്ഥാനം. അദ്ദേഹത്തിന് 228 വോട്ട് നേടാനെ സാധിച്ചുള്ളു. ആര്യന്‍ റോബനും തോമസ് മുള്ളറുമാണ് ആറും ഏഴും സ്ഥാനങ്ങളില്‍.

DONT MISS
Top