കാട് വിറപ്പിക്കാന്‍ കിംഗ് കോംഗ്; പുതിയ ട്രെയിലര്‍

king-kong

ചിത്രത്തില്‍ നിന്ന്

കുട്ടികളുടെ പ്രിയതാരമായ കിംഗ് കോംഗ് വെള്ളിത്തിരയിലെക്ക് വീണ്ടുമെത്തുന്നു. കോംഗ്: ദി സ്‌കള്‍ ഐലന്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ടോം ഹിഡില്‍സ്‌റ്റെണ്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

ജോര്‍ദ്ദാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഓസ്‌കാര്‍ ജേതാവ് ബ്രി ലാഴ്‌സണ്‍, സാമുവേല്‍ ജാക്‌സണ്‍, ജോണ്‍ ഗുഡ്മാന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സാണ് ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രം 2017 മാര്‍ച്ച് 10ന് പുറത്തിറങ്ങും.

DONT MISS
Top