മോഹന്‍ലാല്‍ വീണ്ടും കന്നഡയിലേക്ക്; കൂട്ടിന് കന്നഡ സൂപ്പര്‍ സ്റ്റാര്‍ ഉപേന്ദ്രയും

മോഹന്‍ലാല്‍,ഉപേന്ദ്ര

മോഹന്‍ലാല്‍,ഉപേന്ദ്ര

കൊച്ചി: മോഹന്‍ലാല്‍ വീണ്ടും കന്നഡയിലേക്ക്. കന്നഡ സിനിമയിലെ സൂപ്പര്‍ സ്റ്റാറായ ഉപേന്ദ്രയ്‌ക്കൊപ്പമായിരിക്കും കന്നഡയിലേക്കുള്ള മോഹന്‍ ലാലിന്റെ രണ്ടാം രംഗപ്രവേശം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മൈത്രിയായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ മുഴുനീള കന്നഡ ചിത്രം. 2004 ല്‍ ലൗവ് എന്ന ചിത്രത്തില്‍ അതിഥിതാരമായും മോഹന്‍ലാലെത്തിയിരുന്നു. വേദിക നായികയാകുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ സംവിധായകന്‍ നാഗണ്ണയാണ്. സംവിധായകന്‍ തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടതും.

അടുത്ത വര്‍ഷത്തോടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പേര് കണ്ണേശ്വരയെന്നാണ്. അടിമുടി കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറായിരിക്കും കണ്ണേശ്വര എന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്. കന്നഡയ്ക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രമിറങ്ങും. അക്ഷയ് കുമാര്‍ നായകനായ സ്‌പെഷ്യല്‍ 26 ന്റെ കന്നഡ റീമേക്കായിരിക്കും ചിത്രമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. വാര്‍ത്തകളെ തള്ളിക്കളഞ്ഞ സംവിധായകന്‍ താന്‍ സ്വതന്ത്ര്യമായി ചെയ്യുന്ന ആദ്യ സൃഷ്ടിയായിരിക്കും ഇതെന്നും അറിയിച്ചു.

തിയ്യറ്ററുകളില്‍ പണം വാരിയ കുടുംബ, ഗൗരവ്വ എന്നീ ചിത്രങ്ങളുടെ പിന്നിലെ കൂട്ടുകെട്ടായിരുന്നു നാഗണ്ണ- ഉപേന്ദ്ര ടീം. ഇരുവരും ഒന്നിച്ച അവസാന ചിത്രം പക്ഷെ പരാജയമായിരുന്നു. വിജയവഴിയില്‍ തിരികെയെത്താനുള്ള അവസരമാണ് ഇരുവര്‍ക്കുമിത്. അന്യഭാഷകളില്‍ തുടര്‍ വിജയങ്ങളിലൂടെ റെക്കോര്‍ഡിട്ട മോഹന്‍ലാലില്‍ നിന്നും വീണ്ടുമൊരു മഹാവിജയമാണ് ഏവരും പ്രതീക്ഷിക്കുന്നത്.

DONT MISS
Top