സോളമന്റെ ഉത്തമഗീതത്തിലെ വാചകങ്ങളുമായി ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’; വീഡിയോ

munthiri

പുലിമുരുകന് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ഡയലോഗ് ഉള്‍പ്പെടുത്തിയാണ് ടൈറ്റില്‍ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സോളമന്റെ ഉത്തമഗീതങ്ങളിലെ വചനങ്ങളാണ് പരാമര്‍ശിക്കുന്നത്.

വെള്ളിമൂങ്ങ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ക്രിസ്തുമസ് റിലീസായി ചിത്രമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്.

DONT MISS
Top