ഇനി എല്ലാവര്‍ക്കും വാട്സ് ആപ്പ് വീഡിയോ കോളിങ്ങ്: അറിയേണ്ടതെല്ലാം

watsapp

ഒടുവില്‍ വീഡിയോ കോളിങ്ങ് ഫീച്ചറിനെ വാട്‌സ് ആപ്പ് എല്ലാ ഉപയോക്താക്കള്‍ക്കുമായി എത്തിക്കുന്നു. നവംബര്‍ 15 മുതല്‍ രാജ്യത്തുടനീളമുള്ള ഉപയോക്താക്കള്‍ക്ക് വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഉള്‍പ്പെടുന്ന അപ്‌ഡേറ്റ് നല്‍കുമെന്ന് വാട്‌സ് അറിയിച്ചു. നേരത്തെ, വാട്‌സ് ആപ്പിന്റെ ബീറ്റാ വേര്‍ഷനുകള്‍ക്ക് മാത്രമായാണ് വീഡിയോ കോളിങ്ങ് ഫീച്ചര്‍ ലഭിച്ചിരുന്നത്. ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് വേര്‍ഷനുകളില്‍ വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഉള്‍പ്പെടുന്ന അപ്‌ഡേറ്റിനെ വാട്‌സ് ആപ്പ് ഒരുക്കിയിട്ടുണ്ട്.

എങ്ങനെ വീഡിയോ കോള്‍ ചെയ്യാം-

  • ആദ്യം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ അല്ലെങ്കില്‍ ആപ്പിള്‍, വിന്‍ഡോസ് സ്‌റ്റോറുകളില്‍ കടന്ന് വാട്‌സ് ആപ്പിന്റെ പുത്തന്‍ അപ്‌ഡേറ്റിനെ ഇന്‍സ്റ്റാള്‍ ചെയ്യണം
  • തുടര്‍ന്ന് വാട്‌സ് ആപ്പ് തുറന്ന് ഏതെങ്കിലും കോണ്‍ടാക്ട് തെരഞ്ഞെടുക്കക
1
  • വാട്ട്‌സ് ആപ്പിന്റെ കോള്‍ ടാബ് മുഖേനയാണ് പുതിയ വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഉപഭോക്താക്കളില്‍ എത്തുക. പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്താല്‍, സെര്‍ച്ച് ഐക്കണിനൊപ്പമുള്ള ഡയലര്‍ ഐക്കണ്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് വീഡിയോ കോളിങ്ങ് അല്ലെങ്കില്‍ വോയ്‌സ് കോളിങ്ങ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭിക്കും.
2
  • ഇനി വീഡിയോ കോള്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ വീഡിയോ കോളിങ്ങിലേക്ക് വാട്‌സ് ആപ്പ് കടക്കും.
3
  • കോള്‍ കണക്ട് ചെയ്ത കഴിഞ്ഞാല്‍, പ്രൈമറി-സെക്കണ്ടറി ക്യാമറകള്‍ തമ്മില്‍ മാറി മാറി ഉപയോഗിക്കാന്‍ സാധിക്കും.
final
  • കൂടാതെ, വീഡിയോ കോളിങ്ങിനിടെ മള്‍ട്ടി ടാസ്‌കിങ്ങിലേക്ക് അല്ലെങ്കില്‍ മറ്റ് ആപ്പുകള്‍ തുറന്ന് ഉപയോഗിക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കും.
  • തിരികെ വീഡിയോ കോളിങ്ങ് വിന്‍ഡോ ലഭിക്കണമെങ്കില്‍ ചാറ്റ് ലിസ്റ്റിന് മുകളില്‍ കാണുന്ന ഗ്രീന്‍ ബാന്‍ഡ് തെരഞ്ഞെടുത്താല്‍ മതി.

എന്നാല്‍ നിലവില്‍ ഗ്രൂപ് വീഡിയോ കോളിങ്ങ് ഫീച്ചര്‍ വാട്‌സ് ആപ്പില്‍ ലഭ്യമല്ല.

അതേസമയം, വീഡിയോ കോളിങ്ങിന്റെ വ്യക്തത ഉപയോഗിക്കുന്ന നെറ്റ് വര്‍ക്കിനെ ആശ്രയിച്ച വ്യത്യാസപ്പെടും. മികച്ച നെറ്റ് വര്‍ക്കില്‍ മികച്ച വീഡിയോ കോളിങ്ങ് അനുഭവമായിരിക്കും ഉപയോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് വാട്‌സ് ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

DONT MISS
Top