യുപി തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ മായാവതിക്കെതിരെ രാഖി സാവന്തും

rakhi-sawanthലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിഎസ്പി നേതാവും യുപി മുന്‍ മുഖ്യമന്ത്രിയുമായ മായാവതിക്കെതിരെ നടിയും നര്‍ത്തകിയുമായ രാഖി സാവന്തിനെ രംഗത്തിറക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് രാംദാസ് അതാവലെ

കുറച്ചു കാലമായി തെരഞ്ഞെടുപ്പ് രംഗത്തു നിന്നും മാറിനില്‍ക്കുന്ന മായാവതി വരുന്ന തെരഞ്ഞെടുപ്പില്‍ സജീവമായാല്‍ അവര്‍ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വനിതാ വിഭാഗം അധ്യക്ഷയായ രാഖിയെ തന്നെ ഞങ്ങള്‍ മത്സരത്തിനിറക്കും. രാഖിയുടെ സാന്നിധ്യത്തില്‍ മായാവതി എങ്ങനെ തെരഞ്ഞെടുപ്പ് സ്വന്തമാക്കുമെന്ന് കാണാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

എന്‍ഡിഎയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അത് വിജയിച്ചില്ലെങ്കില്‍ ഒറ്റകക്ഷിയായി മത്സര രംഗത്തുണ്ടാവുമെന്നും സംസ്ഥാനത്തെ 403 സഭാമണ്ഡലങ്ങളില്‍ 200 എണ്ണത്തിലും സ്ഥാനാര്‍ത്ഥികളെ വിന്യസിക്കുമെന്നും അതാവലെ പറഞ്ഞു. അതേസമയം തന്റെ പിതൃസ്ഥാനത്തുള്ള അത്താവാലെ പറയുന്നത് അനുസരിക്കുമെന്നും വേണ്ടിവന്നാല്‍ മായാവതിക്കെതിരെ തന്നെ രംഗത്തിറങ്ങുമെന്നും രാഖി പ്രസ്താവനയോട് പ്രതികരിച്ചു. താന്‍ യുപിയിലെ വോട്ടര്‍ അല്ലാത്തതിനാല്‍ പാരച്യൂട്ട് സ്ഥാനാര്‍ത്ഥിയായിട്ടാവും മത്സരിക്കുകയെന്നും രാഖി വ്യക്തമാക്കി.

അടുത്ത വര്‍ഷമാണ് ഉത്തര്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. കുറച്ച് കാലമായി തെരഞ്ഞെടുപ്പ് രംഗത്തു നിന്നും മാറിനില്‍ക്കുന്ന മായാവതി മത്സരത്തിനിറങ്ങിയാല്‍ രാഖി സാവന്തിനെ എതിര്‍സ്ഥാനത്തു നിര്‍ത്തി സീറ്റ് പിടിക്കാമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

DONT MISS
Top