ഗെയ്‌ലിനെ വെല്ലുന്ന വെടിക്കെട്ട് ബാറ്റിംഗ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സാബിറിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ്(വീഡിയോ)

sabir

മിര്‍പൂര്‍: ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. തന്റെ വിക്കറ്റിന് നേരെയെത്തുന്ന പന്തുകള്‍ ഗ്രൗണ്ടിന് വെളിയിലേക്ക് തൂക്കിയെറിയുന്ന ഗെയ്‌ലിന്റെ ബാറ്റിംഗ് മനോഹരമായ കാഴ്ചകളിലൊന്നാണ്. എന്നാല്‍ ഗെയ്‌ലിനെ പോലും വെല്ലുന്ന ബാറ്റിംഗാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ കണ്ടത്.

ബംഗ്ലാദേശ് താരം സാബിര്‍ റഹ്മാനാണ് സ്‌ഫോടനാത്മകമായ ബാറ്റിംഗ് കാഴ്ച വെച്ചത്. തന്റെ ഉജ്ജ്വല ഇന്നിംഗ്‌സിന് മുന്നില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന ഗെയ്‌ലിന്റെ റെക്കോര്‍ഡും പഴങ്കഥയായി.  ബാരിസല്‍ ബുള്‍സും രാജ്ഷാഹി കിംഗ്‌സും തമ്മിലുള്ള മത്സരത്തിലാണ് സാബിറിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സ് പിറന്നത്.

ബൗളര്‍മാരോട് ഒരു ദാക്ഷിണ്യവും കാണിക്കാതെയുള്ള ബാറ്റിംഗാണ് താരം കാഴ്ച വെച്ചത്. 61 പന്തിലാണ് താരം 122 റണ്‍സ് അടിച്ചെടുത്തത്. ഒമ്പത് കൂറ്റന്‍ സിക്‌സുകളും ഒമ്പത് ഫോറുകളും സാബിറിന്റെ ഇന്നിംഗ്‌സിന് കരുത്തേകി. ഗെയ്ല്‍ നേടിയ 112 റണ്‍സെന്ന റെക്കോര്‍ഡാണ് സാബിറിനു മുന്നില്‍ വഴിമാറിയത്.

അതേ സമയം സാബിറിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിനും രാജ്ഷാഹി കിംഗ്‌സിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ബാരിസല്‍ ഉയര്‍ത്തിയ 193 റണ്‍സ് വിജയ ലക്ഷ്യം മറികടക്കാന്‍ സാബിറിന്റെ ഇന്നിംഗ്‌സിന് സാധിച്ചില്ല.

DONT MISS
Top