കുടുബം,വീട് എല്ലാം രാജ്യത്തിനു വേണ്ടി ഉപേക്ഷിച്ചു; വികാരാധീനനായി നരേന്ദ്രമോദി( വീഡിയോ)

modi

പ്രധാനമന്ത്രി നരേന്ദ്രമോദി

പനാജി : നോട്ട് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രതിഷേധവും ആരോപണങ്ങളും പ്രതിരോധിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വികാരാധീനനായത്. കസേരയ്ക്ക് വേണ്ടി താന്‍ വിട്ടുവീഴ്ചയ്ക്കില്ല. മറ്റുള്ളവരെ പോലെ വന്നുപോകില്ല. കുടുബം,വീട് എല്ലാം രാജ്യത്തിനു വേണ്ടി ഉപേക്ഷിച്ചവനാണ് താനെന്നുമായിരുന്നു വികാരധീനനായി മോദി പറഞ്ഞത്.

ഗോവയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല.

അഴിമതിക്കെതിരായ പോരാട്ടത്തിനായാണ് ജനങ്ങള്‍ ഈ സര്‍ക്കാരിനെ തെരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാ ബിനാമി ഇടപാടുകളും പരിശോധിക്കും.

സ്വര്‍ണ്ണം വാങ്ങുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് എത്ര എംപിമാര്‍ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയാല്‍ നിങ്ങള്‍ ഞെട്ടും. പ്രയാസം സഹിച്ചും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ജനങ്ങളോട് നന്ദിയുണ്ടെന്നും മോദി പറഞ്ഞു.

മോദിയുടെ പ്രസംഗത്തിലേയ്ക്ക്

DONT MISS
Top