ബാങ്കുകളും പോസ്റ്റ് ഓഫീസുകളും ഇന്നും തുറന്ന് പ്രവര്‍ത്തിക്കും

bank

നോട്ടുകള്‍ മാറുന്നതിന് ബാങ്കുകളിലെ തിരക്ക്

തിരുവനന്തപുരം : അവധി ദിനമായ ഇന്നും രാജ്യത്തെ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും. ബാങ്കുകള്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെയാണ് പ്രവര്‍ത്തിക്കുക. പോസ്റ്റ് ഓഫീസുകളിലും സാധാരണപോലെ സേവിങ്‌സ്, പ്രത്യേക കറന്‍സി എക്‌സ്‌ചേഞ്ച് കൗണ്ടര്‍ എന്നിവ പ്രവര്‍ത്തിക്കും.

അതേസമയം അവധി ദിനമായതിനാല്‍ ഇന്ന് ബാങ്കുകളില്‍ വന്‍ ക്യൂ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എടിഎമ്മുകളിലും ഇന്ന് വന്‍ തിരക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജോലിത്തിരക്ക് മൂലവും മറ്റും ബാങ്കുകളിലെത്താന്‍ കഴിയാതിരുന്നവര്‍ ഇന്ന് കൂട്ടത്തോടെ എത്തിയാല്‍ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും വന്‍ തിരക്കിനും സംഘര്‍ഷത്തിനും ഇടയാക്കിയേക്കാം.

നോട്ട് കൈമാറുന്ന ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് പലയിടത്തും ബാങ്കുകളിലെ തിരക്ക് സംഘര്‍ഷത്തിലേക്ക് വഴിവെച്ച സാഹചര്യത്തിലാണ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.

അവധി ദിനമായതിനാല്‍ എ.ടി.എമ്മുകളും ഉച്ചയോടെ കാലിയായേക്കും. 100, 50 നോട്ടുകള്‍ മാത്രം നിറയ്‌ക്കേണ്ടിവരുന്നതിനാല്‍ കടുത്ത നോട്ട് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ആവശ്യത്തിനനുസരിച്ച് 100 രൂപ നോട്ടുകള്‍ ലഭ്യമായിട്ടുമില്ല. പുതിയ കറന്‍സിയുടെ വലുപ്പത്തിനനുസരിച്ച് എടിഎമ്മിലെ അറകള്‍ ക്രമീകരിക്കാതെ പുതിയ നോട്ടുകള്‍ വയ്ക്കാനാവില്ല. അതിനാല്‍ 2000 രൂപയുടെ പുതിയ കറന്‍സി എത്തിയിട്ടുണ്ടെങ്കിലും അവ ബാങ്ക് കൗണ്ടറില്‍ നിന്ന് മാത്രമേ വിതരണം ചെയ്യാനാകുന്നുള്ളൂ. റദ്ദാക്കപ്പെട്ട 500 രൂപയ്ക്കുപകരം വേണ്ടത്ര എണ്ണം 500 രൂപാ നോട്ടുകള്‍ അച്ചടിച്ചിട്ടില്ലാത്തതും പ്രശ്‌നം രൂക്ഷമാക്കുന്നു.

DONT MISS
Top