ശ്രീജേഷിന്റെ പരുക്ക്; വിആര്‍ രഘുനാഥന്‍ ഹോക്കി ടീം ക്യാപ്റ്റന്‍

ശ്രീജേഷും രഘുനാഥും (ഫയല്‍ ചിത്രം)

ശ്രീജേഷും രഘുനാഥും (ഫയല്‍ ചിത്രം)

ദില്ലി: ഏഷ്യന്‍ ചാമ്പ്യന്‍സ്  ട്രോഫി ടൂര്‍ണമെന്റില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായ ശ്രീജേഷിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രതിരോധ താരം വിആര്‍ രഘുനാഥ് നയിക്കും. നവംബര്‍ 23 മുതല്‍ നടക്കുന്ന ചതുരാഷ്ട്ര ടൂര്‍ണമെന്റിലാണ് വിആര്‍ രഘുനാഥ് ഇന്ത്യന്‍ ടീമിനെ നയിക്കുക. ടൂര്‍ണമെന്റിനുള്ള 18 അംഗ ടീമിനേയും പ്രഖ്യാപിച്ചിടുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമില്‍ ഇല്ലാതിരുന്ന വി രഘുനാഥിനൊപ്പം മധ്യനിരയിലെ കരുത്തായ മന്‍പ്രീത് സിംഗിനേയും ടീമിലേക്ക് തിരിച്ച് കൊണ്ട് വന്നിടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയിലെ ടോപ് സ്‌കോറര്‍ രുപീന്ദര്‍ പാല്‍ സിംഗാണ് ഉപനായകന്‍.

വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് കോച്ച് റോളന്റ് ഓള്‍ട്ടമാന്‍സ് പറഞ്ഞു. ശ്രീജേഷിന്റെ അഭാവത്തില്‍ യുവതാരം ആകാശ് ചികിതെ ആണ് ഇന്ത്യന്‍ വല കാക്കുക. മുഹമ്മദ് ആമിര്‍ ഖാനും സത്ബീര്‍ സിംഗും മുന്നേറ്റ നിരയിലെ പുതിയ മുഖങ്ങളാകും. കഴിഞ്ഞ മാസം പാകിസ്താനെ കീഴടക്കി ഏഷ്യന്‍ ചാമ്പ്യന്‍മാരായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ചതുരാഷ്ട്ര ടൂര്‍ണമെന്റിന് പുറപ്പെടുന്നത്.

പാകിസ്താനെതിരെയുള്ള ഉദ്വേഗഭരിതമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വിജയം. ഇന്ത്യയ്ക്ക് വേണ്ടി രൂപീന്ദര്‍പാല്‍ സിങ്ങ്, അഫാന്‍ യൂസഫ്, നിക്കന്‍ തിമയ്യ എന്നിവരായിരുന്നു ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്.

DONT MISS
Top