സ്റ്റോറേജാണോ പ്രശ്നം?; മൊബൈല്‍ ഉപയോക്താക്കളെ ലക്ഷ്യം വെച്ച് വരുന്നു സാന്‍ഡിസ്‌കിന്റെ പുതിയ കാര്‍ഡും പെന്‍ഡ്രൈവും

sandisk

സ്മാര്‍ട്ട്‌ഫോണുകളെല്ലാം നാള്‍ക്ക് നാള്‍ സ്മാര്‍ട്ട് ആയി വരികയാണ്. ബജറ്റ് നിരയിലും ഗംഭീര ഫീച്ചര്‍സുമായി സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ പ്രചരിക്കുന്നതോടെ ഡിജിറ്റല്‍ ആവശ്യങ്ങള്‍ക്ക് വര്‍ധിച്ച സ്‌റ്റോറേജ് സ്‌പെയ്‌സുകള്‍ ആവശ്യമാവുകയാണ്. ഇതിനെ മുന്‍നിര്‍ത്തിയാണ് സാന്‍ഡിസ്‌ക് 256GB SanDisk Ultra microSDXC UHS-1 പ്രീമിയം എഡിഷന്‍ കാര്‍ഡ്, SanDisk Ultra Dual Drive m3.0 പെന്‍ഡ്രൈവ് മോഡലുകളുമായി വിപണിയില്‍ സാന്നിധ്യമറിയിക്കുന്നത്. ഇരു മോഡലുകളും ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് വിപണിയില്‍ സാന്നിധ്യമറിയിക്കുക. യുഎസ്ബി, മൈക്രോ യുഎസ്ബി കണക്ടറുകളോട് കൂടിയാണ് SanDisk Ultra Dual Drive m3.0 പെന്‍ഡ്രൈവിനെ ഒരുക്കിയിരിക്കുന്നത്.

sandisk

വാട്ടര്‍പ്രൂഫ്, എക്‌സ് റേ പ്രൂഫ്, ഷോക്ക് പ്രൂഫ് ഫീച്ചറുകള്‍ക്കൊപ്പമാണ് SanDisk Ultra microSDXC UHS-1 പ്രീമിയം കാര്‍ഡിനെ സാന്‍ഡിസ്‌ക് നല്‍കിയിട്ടുള്ളത്. കൂടാതെ, 95 MBps വേഗതയില്‍ ഡാറ്റാ കൈമാറ്റവും പ്രീമിയം എഡിഷന്‍ കാര്‍ഡില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 24 മണിക്കൂര്‍ തുടര്‍ച്ചയായി എച്ച്ഡി വീഡിയോ ചിത്രീകരിക്കാനും പ്രീമിയം എഡിഷന്‍ കാര്‍ഡില്‍ സാധിക്കുമെന്ന് സാന്‍ഡിസ്‌ക് അവകാശപ്പെടുന്നു. ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണില്‍, 13390 രൂപ നിരക്കിലാണ് പ്രീമിയം എഡിഷന്‍ കാര്‍ഡിനെ സാന്‍ഡിസ്‌ക് ലഭ്യമാക്കുക. ഡിസംബറോടയാണ് പ്രീമിയം എഡിഷന്‍ കാര്‍ഡ് ആമസേണില്‍ സാന്നിധ്യമറിയിക്കുക.

sandisk

സ്റ്റാന്റേഡ് യുഎസ്ബി 3.0 ടൈപ് A യും, മൈക്രോ യുഎസ്ബിയും ഉള്‍പ്പെടുന്ന രണ്ട് കണക്ടറുകള്‍ക്ക് ഒപ്പമാണ് SanDisk Ultra Dual Drive m3.0 നെ സാന്‍ഡിസ്‌ക് ഒരുക്കിയിട്ടുള്ളത്. യുഎസ്ബി ഒടിജി സേവനവും കമ്പ്യൂട്ടറുമായുള്ള കണക്ടിവിറ്റിയും ഉപോയഗപ്പെടുത്താനുള്ള അവസരം പെന്‍ഡ്രൈവില്‍ സാന്‍ഡിസ്‌ക് നല്‍കിയിട്ടുണ്ട്. 16 ജിബി മുതല്‍ 128 ജിബി വേര്‍ഷനുകളില്‍ SanDisk Ultra Dual Drive m3.0 ലഭ്യമാണ്. യുഎസ്ബി 3.0 കണക്ടറില്‍ 150 MBps വേഗതയില്‍ ഡാറ്റാ കൈമാറ്റം സാധ്യമാണ്.

SanDisk Ultra Dual Drive m3.0 പൈന്‍ഡ്രൈവിന്റെ 16 ജിബി വേര്‍ഷന് 650 രൂപ നിരക്കിലാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുക. അതേസമയം 3600 രൂപയാണ് 128 ജിബി വേര്‍ഷന്. ആദ്യം ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയാണ് SanDisk Ultra Dual Drive m3.0 പെന്‍ഡ്രൈവിനെ സാന്‍ഡിസ്‌ക് ലഭ്യമാക്കുക.

DONT MISS
Top