നോട്ട് ഇല്ലേല്‍ ‘സ്വര്‍ണനാണയം’ ഇറക്കും; കുട്ടികളും സണ്ണി വെയ്‌നും തകര്‍ത്താടുന്ന ‘ഗോള്‍ഡ് കോയിന്‍സി’ന്റെ ടീസര്‍

gold

കുട്ടിത്താരങ്ങളെ തേടിയിറങ്ങിയിരിക്കുകയാണ് മലയാള സിനിമ. ആന്‍മരിയ കലിപ്പിലാണ്, ഗപ്പി, സ്‌കൂള്‍ ബസ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം കുട്ടികളായിരുന്നു പ്രധാന വേഷത്തിലെത്തിയിരുന്നത്. ആ ശ്രേണിയിലേക്ക് പുതിയൊരു ചിത്രം കൂടി വരികയാണ്. ഒരു സംഘം കുട്ടികളും മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങളും അഭിനയിക്കുന്ന ചിത്രം ഗോള്‍ഡ് കോയിന്‍സിന്റെ ടീസര്‍ പുറത്തിറങ്ങി.

ഗ്രാമജീവിതത്തിന്റെ നന്മയുടേയും നഗരത്തിന്റെ തിരക്കിട്ട ജീവിതത്തിന്റേയും വൈരുധ്യങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഗോള്‍ഡ് കോയിന്‍സ്. ഗ്രാമത്തില്‍ നിന്നും നഗരത്തിലെത്തുന്ന രണ്ട് കുട്ടികളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സണ്ണി വെയ്‌നും ചിത്രത്തിലൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

നവാഗതനായ പ്രമോദ് ഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹം നിര്‍വ്വഹിക്കുന്നത് മഞ്ജു ലാലാണ്. സണ്ണി വെയ്‌നിന് പുറമെ ടെസ, സുധി കോപ്പ, മീര നന്ദന്‍, സായി കുമാര്‍ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ അണിനിരക്കുന്നു. പ്രായത്തെ വെല്ലുന്ന അഭിനയ മികവുമായി തകര്‍ക്കുന്ന കുട്ടികളുടെ പ്രകടനം തന്നെയാണ് ടീസറിന്റേയും പ്രത്യേകത. ഔസേപ്പച്ചന്റേതാണ് സംഗീതസംവിധാനം.

DONT MISS
Top