പശുവിനെ വിഴുങ്ങിയെന്ന സംശയത്താല്‍ ഗര്‍ഭിണിയായ പാമ്പിന്‍റെ വയര്‍ പിളര്‍ന്നു; പിന്നെ നാട്ടുകാര്‍ കണ്ടത് ഞെട്ടുന്ന കാഴ്ചയും

snake

അബൂജ: നൈജീരിയയില്‍ കഴിഞ്ഞ ദിവസം പിടികൂടിയ പെരുമ്പാമ്പിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സജീവമാകുന്നത്. പെരുമ്പാമ്പുകളെ പിടികൂടുന്നതും പെരുമ്പാമ്പുകള്‍ ‘ജനങ്ങളെ പിടികൂടുന്നതും’ ഒക്കെ സര്‍വസാധാരണമാകുന്ന നൈജീരിയയില്‍ നിന്ന് ഇത്തവണ ലഭിക്കുന്ന വാര്‍ത്താ ചിത്രങ്ങള്‍ ഒരല്‍പം കടുത്തതാണ്. കര്‍ഷകന്റെ പശുക്കിടാവിനെ പെരുമ്പാമ്പ് വിഴുങ്ങി എന്ന സംശയത്താല്‍ പ്രദേശവാസികള്‍ പെരുമ്പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു. എന്നാല്‍ പിന്നാലെ കണ്ട കാഴ്ചയാണ് രാജ്യാന്തര സമൂഹത്തെ പോലും ഞെട്ടിച്ചത്.

വയര്‍ വീര്‍ത്ത നിലയില്‍ കണ്ടെത്തിയ പെരുമ്പാമ്പ് പശുക്കിടാവിനെ വിഴുങ്ങിയതായിരുന്നില്ല, മറിച്ച് അത് ഗര്‍ഭിണിയായിരുന്നു. പശുക്കിടാവിനെ വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ ഗ്രാമവാസികള്‍ കണ്ടത് പെരുമ്പാമ്പിന്റെ വയറ്റില്‍ പൂര്‍ണ വളര്‍ച്ചയെത്താത്ത നൂറോളം മുട്ടകളാണ്. മൂന്ന് നിരയിലായി അടുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പൂര്‍ണ വളര്‍ച്ചയെത്താത്ത മുട്ടകള്‍ക്ക് പിങ്ക് നിറമാണുണ്ടായിരുന്നത്. സംഭവം രാജ്യാന്തര മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചതോടെ ഒട്ടേറെ പേരാണ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുള്ളത്.

nintchdbpict000281104325

അതേസമയം, രാജ്യാന്തര സമൂഹത്തിന്റെ പ്രതികരണങ്ങളിലൊന്നും ശ്രദ്ധ ചെലുത്താത്ത നൈജീരിയന്‍ സമൂഹം, ഒറ്റയടിക്ക് നൂറോളം മുട്ടകള്‍ കിട്ടിയ സന്തോഷത്തിലാണ്. മേഖലയില്‍ ഇത്തരം പെരുമ്പാമ്പിന്റെ മുട്ടകള്‍ ലഭിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ആഫ്രിക്കന്‍ റോക്ക് പൈതണ്‍ വിഭാഗത്തില്‍ പെട്ട പെരുമ്പാമ്പിനെയാണ് പ്രദേശവാസികള്‍ തല്ലിക്കൊന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ni

സാധാരണ ഗതിയില്‍ 24 അടിയോളം നീളത്തിലാണ് പൂര്‍ണ വളര്‍ച്ചയെത്തിയ ആഫ്രിക്കന്‍ റോക്ക് പൈതണ്‍ കാണപ്പെടുക. ആട്, പശു, തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയാണ് ആഫ്രിക്കന്‍ റോക്ക് പൈതണിന്റെ സ്ഥിരം ഇര. എന്നാല്‍ മുതലകളെ പോലും ഇവര്‍ വിഴുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

DONT MISS
Top