ആശങ്ക വേണ്ട; ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ട്, നോട്ടുകള്‍ മാറാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ടെന്നും റിസര്‍വ് ബാങ്ക്

rbi

ഫയല്‍ ചിത്രം

മുംബൈ : 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകളില്‍ ആവശ്യത്തിന് പണമെത്തിച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക്. പണം പിന്‍വലിക്കാന്‍ ജനം തിരക്ക് കൂട്ടേണ്ടതില്ല. ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സമയമുണ്ട്. ജനം പരിഭ്രാന്തിയും ആശങ്കയും പുലര്‍ത്തേണ്ടതില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.


ബാങ്കുകള്‍ നവംബര്‍ 10 മുതല്‍ പഴയ നോട്ടുകള്‍ സ്വീകരിച്ച് പുതിയത് നല്‍കുന്നത് ആരംഭിച്ചിട്ടുണ്ട്. എടിഎമ്മുകളില്‍ നവംബര്‍ 18 വരെ ഒരു കാര്‍ഡില്‍ പ്രതിദിനം 2000 രൂപ വരെയേ പിന്‍വലിക്കാന്‍ അനുവദിക്കുകയെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.


അവധിദിവസങ്ങളായ ശനിയാഴ്ചയും ഞായറാഴ്ചയും പണം മാറ്റിനല്‍കുന്നതിന് സ്ത്രീകള്‍ക്കും പ്രായമേറിയവര്‍ക്കും പ്രത്യേകം പ്രത്യേകം ക്യൂ സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.


അതേസമയം രാജ്യത്ത് ഇന്നും വിവിധ ബാങ്കുകളില്‍ പഴയ 500, 1000 നോട്ടുകള്‍ മാറ്റി പുതിയവ വാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ ബാങ്കുകളുടെ എടിഎമ്മുകളിലും കിലോമീറ്ററുകള്‍ നീണ്ട ക്യൂ ദൃശ്യമായിരുന്നു.

DONT MISS
Top