പ്രാഥമിക സഹകരണ ബാങ്കുകളിലും ജില്ലാ സഹകരണ ബാങ്കുകളിലും പഴയ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാമെന്ന് റിസര്‍വ് ബാങ്ക്

500

ഫയല്‍ ചിത്രം

മുംബൈ : പ്രാഥമിക സഹകരണ ബാങ്കുകളിലും ജില്ലാ സഹകരണ ബാങ്കുകളിലും കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നിക്ഷേപമായി മാത്രമേ പണം സ്വീകരിക്കാന്‍ പാടുള്ളൂ. നിക്ഷേപമായി സ്വീകരിക്കുന്ന പണം റിസര്‍വ് ബാങ്കിലോ, മറ്റ് ദേശസാല്‍കൃതബാങ്കുകളിലോ മാറാവുന്നതാണെന്ന് ആര്‍ബിഐ വ്യക്തമാക്കി.

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ സഹകരണബാങ്കുകള്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സഹകരണമന്ത്രി എ സി മൊയ്തീന്‍ റിസര്‍വ് ബാങ്കുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

നോട്ടുകള്‍ പിന്‍വലിച്ചതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ നേരിടുന്നത് സഹകരണ മേഖലയാണെന്ന് മന്ത്രി എ സി മൊയ്തീന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. യാതൊരു മുന്നൊരുക്കങ്ങളും കൂടാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. സഹകരണ മേഖലയെ ആദായ നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത് ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമാക്കുന്നതിനു വേണ്ടിയാണെന്നും മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കിയിരുന്നു.

DONT MISS
Top