രേഖകളില്‍ കൃത്രിമം കാണിച്ച് പതിനഞ്ചുകാരനെ കൊണ്ട്‌ ജോലി ചെയ്യിപ്പിക്കാന്‍ ശ്രമം; കുട്ടിയെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു

kid-jobeമലപ്പുറം:സര്‍ട്ടിഫിക്കറ്റില്‍ പ്രായം തിരുത്തി 15കാരനെക്കൊണ്ട് ബാലവേല ചെയ്യിപ്പിക്കാന്‍ ശ്രമം.മലപ്പുറം പൊന്നാനി ചമ്രവട്ടത്തെ ഓജിന്‍ ഹോട്ടലില്‍ നിന്നാണ് പതിനഞ്ചു വയസ്സുകാരനെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. മലപ്പുറം പെരുന്തല്ലൂര്‍ ചമ്രവട്ടം റോഡിലെ ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ജോലി ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഹോട്ടലിലെത്തിയത്. തുടര്‍ന്ന് ഹോട്ടലില്‍ ജോലിചെയ്യുകയായിരുന്ന കുട്ടിയെ ചോദ്യം ചെയതുവെങ്കിലും തനിക്ക് 18 വയസ്സ് കഴിഞ്ഞതായി അറിയിക്കുകയും ഇത് ശരിവയ്ക്കുന്ന രേഖ സമര്‍പ്പിക്കുകയും ചെയ്തു.

രേഖയില്‍ സംശയം തോന്നിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രേഖകള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുകയും രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ പി.ടി ശിഹാബും മറ്റ് ജീവനക്കാരുമെത്തി ഹോട്ടല്‍ ജോലി ചെയ്യുന്നതിനിടെ കുട്ടിയെ കസ്റ്റഡിയിലെടുത്തു പെരുന്തല്ലൂരിലെ ഒാജീന്‍ ഹോട്ടലില്‍ പൊറാട്ട തയ്യാറാക്കുന്ന ജോലിയാണ് ഈ കുട്ടി ചെയ്തു പോന്നിരുന്നത്.

അസമിലെ മോറിഡ് ഓണ്‍ ജില്ലയിലെ ബെല്ലു ഗുരല്‍ പഞ്ചായത്തില്‍ പെട്ട 15 കാരനായ കുട്ടി 6 മാസത്തോളമായി ഹോട്ടലില്‍ ജോലി ചെയ്തു വരുന്നുണ്ട്. കുട്ടിയെ പൊന്നാനി സി.ഡബ്യു.സി കോടതിയില്‍ ഹാജറാക്കി. ചൈല്‍ഡ് ലൈന്‍ കോഓഡിറ്റേര്‍ പി.ടി ശിഹാബ് വളണ്ടിയര്‍ എം.ശെമീര്‍ എന്നിവരാണ് കുട്ടിയെ കസ്റ്റഡിയില്‍ എടുത്തത്.

DONT MISS
Top