ട്രംപ് മുന്നോട്ട്, ഓഹരി വിപണികള്‍ പിന്നോട്ട്

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് മുന്നേറുന്നതിനിടെ ആഗോള വിപണിയില്‍ വന്‍ഇടിവ്. ട്രംപിന്റെ അപ്രതീക്ഷിത മുന്നേറ്റമാണ് വിപണികളെ തളര്‍ത്തിയിരിക്കുന്നത്.

ഏഷ്യന്‍ വിപണികളില്‍ വന്‍തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ജപ്പാന്റെ ഓഹരി വിപണിയായ നിക്കി 2.26 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ട്രംപിന്റെ മുന്നേറ്റം ഇന്ത്യന്‍ ഓഹരി വിപണികളേയും ബാധിക്കുമെന്നാണ് വിലയിരുന്നതല്‍. ഹിലരി ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റ് ആകുന്നതിനെയാണ് വിപണി സ്വാഗതം ചെയ്യുന്നത്. നിലവിലെ യുഎസ് പോളിസി ഹിലരിയും തുടരുമെന്ന പ്രതീക്ഷയാണ് ഇതിന്റെ അടിസ്ഥാനം.

അമേരിക്കന്‍ ഓഹരി വിപണിയിലും ഇടിവ് നേരിട്ടു.

ഇന്ത്യന്‍ ഓഹരി വിപണിയും ഇന്ന് നഷ്ടത്തോടെ തുടങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലത്തേക്കാള്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കിയതാവും ഇന്ത്യന്‍ വിപണികളെ സ്വാധീനിക്കുക.

DONT MISS
Top