നോട്ട് സെവന് പിന്നാലെ സംസങ്ങിന്റെ മറ്റൊരു മോഡലും തീപിടിച്ചതായി റിപ്പോര്‍ട്ടുകള്‍

galaxy

പാരിസ്: കൊട്ടിയാഘോഷിച്ച് വിപണിയിലിറക്കിയ ഗാല്ക്‌സി നോട്ട് സെവന്‍ പൊട്ടിത്തെറിച്ച് പിന്‍വലിച്ചതിന് പിന്നാലെ ഗാലക്‌സി ജെ5ഉം തീപിടിക്കുന്നതായി വാര്‍ത്ത. ഫ്രാന്‍സിലെ ലാമ്യാ എന്ന യുവതിയാണ് ഫോണ്‍ തീപിടിച്ചുവെന്ന ആരോപണവുമായി രംഗത്തത്തെിയത്. കുഞ്ഞിനോടെപ്പം ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഫോണ്‍ തീപിടിച്ചതെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞിന്റെ കൈയിലായിരുന്ന ഫോണില്‍നിന്ന് പുക ഉയരുന്നതുകണ്ട് ഫോണ്‍ വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് ഇതിന്റെ ചിത്രങ്ങളും ഇവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ബാറ്ററി തകരാറ് മൂലം തീപ്പിടിക്കുന്നുവെന്ന സാംസങ്ങ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ആഗോള വ്യാപകമായി കമ്പനി സാംസങ്ങ് ഗാലക്‌സി നോട്ട് സെവന്‍ തിരിച്ചു വിളിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് അമേരിക്കയിലും പിന്നാലെ ആസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും വിമാനത്തില്‍ സാംസങ് ഗാലക്‌സി നോട്ട് 7 നിരോധിച്ചു.

നോട്ട് 7ന്റെ വില്‍പന നിര്‍ത്തിവെക്കാനും പകരം നല്‍കുന്നത് അവസാനിപ്പിക്കാനും ലോകത്തിലെ എല്ലാ ഡീലര്‍മാരോടും സാംസങ് ആവശ്യപ്പെട്ടിരുന്നു. ഒറിജിനല്‍ ഫോണ്‍ ആണെങ്കില്‍ കൂടി സ്വിച്ച് ഓഫ് ചെയ്ത് ഉപയോഗം നിര്‍ത്തി വെക്കാനും കമ്പനി ആവശ്യപ്പെട്ടു. പൊട്ടിത്തെറിക്ക് എന്താണ് കാരണമായതെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.

ഐഫോണിനെ വെല്ലാനുള്ള ഉദ്ധേശത്തോടെയാണ് സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിച്ചത്. എന്നാല്‍ വിപണിയിലെത്തിയ മുതല്‍ക്കു തന്നെ ഫോണിനെതിരെ പരാതികളായിരുന്നു. ബാറ്ററിയിലെ നിലവാരമില്ലായ്മ കാരണം 25 ലക്ഷത്തോളം ഫോണുകളാണ് സാംസങ് തിരിച്ചെടുത്തത്.

DONT MISS
Top