കള്ളപ്പണക്കാര്‍ക്ക് കെണിയൊരുക്കിയ മോദിയെ പുകഴ്ത്തി രജനീകാന്ത്‌

rajaniഅഞ്ഞൂറ്, ആയിരം കറന്‍സി നോട്ടുകള്‍ അസാധുവാക്കി കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കുമെതിരെ ശക്തമായി നടപടി സ്വീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് തമിഴകത്തിന്റെ സ്വന്തം സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിനു പിന്നാലെയാണ് ട്വിറ്ററിലൂടെ രജനീകാന്തിന്റെ പ്രതികരണം.ഒരു പുതിയ ഇന്ത്യ ജനിച്ചുവെന്നും മോദിക്ക് അഭിനന്ദനങ്ങളുമെന്നാണ് ട്വിറ്ററിലൂടെയുള്ള രജനീയുടെ പ്രതികരണം.

മറ്റു താരങ്ങളെപ്പോലെ നിരന്തരം ട്വിറ്ററില്‍ പ്രതികരണങ്ങള്‍ കുറിക്കാത്ത രജനീ മോദിയുടെ കൃത്യമായ ഇടപെടലിനെ പ്രശംസിച്ച് രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്. ട്വിറ്ററിലെ അദ്ദേഹത്തിന്റെ 39ആം ട്വീറ്റ് ആണ് മോദിയെ പ്രശംസിച്ച് കുറിച്ചിരിക്കുന്നത്.

അതേസമയം മോദിയുടെ തീരുമാനം ചരിത്രപരമാണെന്ന് രജനീയുടെ മരുമകനും നടനുമായ ധനുഷും ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. ചരിത്രപരമായ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഇന്ത്യാക്കാരനായതില്‍ അഭിമനിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കള്ളപ്പണക്കാര്‍ക്കെതിരേയും അഴിമതിക്കാര്‍ക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നാണ് രാജ്യത്തിന്റെ പൊതുവികാരം. പ്രമുഖ നേതാക്കളടക്കമുള്ളവര്‍ ഇതിനെ പ്രത്യാശയോടെ കാണുന്നുവെന്നറിയിച്ച് രംഗത്തെത്തിയിരുന്നു.

DONT MISS
Top