ലെനവൊയുടെ പ്രതീക്ഷകള്‍ വാനോളം; മോട്ടോ കുടുംബത്തിലേക്ക് മോട്ടോ M വരുന്നു

moto-m

ജനപ്രിയ ബ്രാന്റായ മോട്ടോറോള (Motorola) പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുമായി വീണ്ടും അവതരിക്കുന്നു. ഗൂഗിളില്‍ നിന്നും മോട്ടോറോളയുടെ അധികാരം പിടിച്ചെടുത്ത ലെനവൊ (Lenovo), മോട്ടോ ശ്രേണിയിലൂടെ വിപണി പിടിച്ചെടുത്തു കൊണ്ടിരിക്കുകയാണ്. ഔദ്യോഗികമായി ഇന്ന് ചൈനയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ലെനവൊ P2 (Lenovo P2) മോഡലിനൊപ്പം അവതരിപ്പിക്കാനിരിക്കുന്ന മോട്ടോ M (Moto M) നെ, കമ്പനിയുടെ വെബ്‌സൈറ്റില്‍ കണ്ടെത്തുകയായിരുന്നു. ഏകദേശം 19700 രൂപ നിരക്കിലാകും ഇന്ത്യന്‍ വിപണിയില്‍ മോട്ടോ M സാന്നിധ്യമറിയിക്കുക.

ഫുള്‍ മെറ്റാലിക് ബോഡിയോടൊപ്പം ഇറങ്ങുന്ന മോട്ടോ M ന് ഭംഗിയേകി കൊണ്ട് മുകളിലും താഴെയുമായി ആന്റീന ബാന്‍ഡുകള്‍ ലെനവൊ നല്‍കിയിട്ടുണ്ട്. മോട്ടോ ശ്രേണിയിലെ രീതി പിന്തുടരുന്ന മോട്ടോ M ല്‍ വലത് ഭാഗത്തായാണ് ശബ്ദ നിയന്ത്രണ, പവര്‍ ബട്ടണുകളെ ലെനവൊ ഒരുക്കയിരിക്കുന്നത്. കൂടാതെ, നാവിഗേഷന്‍ ബട്ടണുകളെ സ്‌ക്രീനില്‍ തന്നെയാണ് മോട്ടോ M ലും ലെനവൊ നല്‍കിയിട്ടുള്ളത്. അതേസമയം, ഫിങ്കര്‍ പ്രിന്റ് സ്‌കാനറിനെ ബാക്ക് പാനലില്‍ ക്യാമറയ്ക്ക് തൊട്ട് താഴെയായി നല്‍കിയതിനാല്‍, ഇത്തവണ പ്രശസ്തമായ മോട്ടോയുടെ ലോഗോ വരുന്നത് ഏറ്റവും താഴെയായാണ്.

moto-m

മധ്യ നിര ശ്രേണിയിലേക്ക് കണ്ണ് വെക്കുന്ന മോട്ടോ M ല്‍ 5.5 ഇഞ്ച് വരുന്ന ഡിസ്‌പ്ലേയാണ് നല്‍കിയിട്ടുള്ളത്. ഒപ്പം, 2.2 GHz ലുള്ള മീഡിയാ ടെക്ക് ഹീലിയോ P15 ഒക്ടാ കോര്‍ (MediaTek Helio P15 octa-core processor) പ്രോസസറിലാണ് മോട്ടോ M നെ ലെനവൊ ഒരുക്കിയിരിക്കുന്നത്. 4 ജിബി റാമില്‍ കരുത്തേകിയ മോട്ടോ M ല്‍, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

moto-m

ഡ്യൂവല്‍ എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 16 മെഗാപിക്‌സല്‍ ക്യാമറയാണ് മോട്ടോ M ന്റെ പ്രധാന സവിശേഷത. കൂടാതെ, വീഡിയോ ചാറ്റുകള്‍ക്കും സെല്‍ഫികള്‍ക്കും വേണ്ടി ഫ്രണ്ട് സെന്‍സറോട് കൂടിയുള്ള 8 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയാണ് ലെനവൊ മോട്ടോ M ല്‍ ഒരുക്കിയിരിക്കുന്നത്. 3050 mAh ബാറ്ററിയൊടൊപ്പം ഫാസ്റ്റ് ചാര്‍ജിങ്ങ് ഫീച്ചറും മോട്ടോ M ല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. കൂടാതെ, ഡബിള്‍ ലെയര്‍ നാനോ കോട്ടിങ്ങിലൂടെ മോട്ടോ M ന്റെ വാട്ടര്‍പ്രൂഫ് ഫീച്ചറിന് കൂടുതല്‍ നിലനില്‍പ് ലഭിക്കുന്നു.

DONT MISS
Top