ആന്‍ഡ്രോയ്ഡുമായി ബ്ലാക്ക്‌ബെറിയും വന്നെത്തി; ‘ഏറ്റവും സുരക്ഷിതമായ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളുടെ’ വിശേഷങ്ങളിലേക്ക്

blackberry

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പോരാട്ടം മുറുകുന്നു. ആന്‍ഡ്രോയിഡിന്റെ അതിപ്രസരത്തില്‍ മുങ്ങി പോയ പല കമ്പനികളും ഇപ്പോള്‍ ആന്‍ഡ്രോയിഡിലൂടെ തന്നെ തിരിച്ച് വരാന്‍ ശ്രമിക്കുകയാണ്. ഇതിന് ഉദ്ദാഹരണമാവുകയാണ് ബ്ലാക്ക്‌ബെറിയും. DTEK50, DTEK60 എന്നി ആന്‍ഡ്രോയിഡില്‍ അധിഷ്ടിതമായ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളിലൂടെ ബ്ലാക്ക്‌ബെറി ഇന്ത്യന്‍ വിപണിയില്‍ വീണ്ടും സാന്നിധ്യമറിയിക്കുകയാണ്. ഇന്ന് ദില്ലിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് പുത്തന്‍ മോഡലുകളെ ബ്ലാക്ക്‌ബെറി അവതരിപ്പിച്ചത്.

DTEK50, DTEK60 എന്നീ മോഡലുകള്‍ക്ക് യഥാക്രമം 21990 രൂപ, 46990 രൂപ നിരക്കുകളിലാണ് വിപണിയില്‍ ലഭ്യമാവുക. ഈ ആഴ്ച അവസാനത്തോടെ DTEK50 മോഡലിനെ ബ്ലാക്ക്‌ബെറി വിപണിയിലെത്തിക്കുമ്പോള്‍, DTEK60 മോഡല്‍ ഡിസംബര്‍ ആദ്യ വാരത്തോടെ സാന്നിധ്യമറിയിക്കും.

കഴിഞ്ഞ ജൂലായ് മാസം, ബ്ലാക്ക്‌ബെറി തെരഞ്ഞെടുത്ത വിപണികളില്‍ DTEK50 മോഡലിനെ അവതരിപ്പിച്ചിരുന്നു. അതേസമയം, ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷമായിരുന്നു DTEK60 മോഡലിനെ ബ്ലാക്ക്‌ബെറി കഴിഞ്ഞ മാസം അവതരിപ്പിച്ചത്.

ഇരു മോഡലുകളും ആന്‍ഡ്രോയ്ഡിന്റെ മുന്‍പതിപ്പായ ആന്‍ഡ്രോയ്ഡ് 6.0.1 മാര്‍ഷ്‌മെല്ലോയിലാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണത്തോടെയാണ് ബ്ലാക്ക്‌ബെറി, DTEK50, DTEK60 മോഡലുകളെ രംഗത്തിറക്കിയിട്ടുള്ളത്.

DTEK50-

dtek

സിംഗിള്‍ സിം സ്ലോട്ടോട് കൂടിയ ബ്ലാക്ക്‌ബെറി DTEK50 മോഡലില്‍ ബ്ലാക്ക്‌ബെറി ഒരുക്കയിരിക്കുന്നത്, 424 ppi യുടെ പിക്‌സല്‍ ഡെന്‍സിറ്റിയോട് കൂടിയുള്ള 5.2 ഇഞ്ച് ഫുള്‍ എച്ചഡി ഡിസ്‌പ്ലേയാണ്. 1.2 GHz ഒക്ടാകോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 617 (octa-core qualcomm snapdragon 617) ചിപ്‌സെറ്റില്‍ ഒരുങ്ങിയിരിക്കുന്ന DTEK50 മോഡലിന് കരുത്തേകുന്നത് 3 ജിബി റാമാണ്. 13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 8 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയുമാണ് ബ്ലാക്ക്‌ബെറി DTEK50 യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

blackberry

16 ജിബി ഇന്റേണല്‍ സ്റ്റോറേജും 2 ടിബി വരെ വികസിപ്പിക്കാവുന്ന എക്‌സ്റ്റേണല്‍ സ്‌റ്റോറേജുമാണ് ബ്ലാക്ക്‌ബെറി മോഡലിന്റെ പ്രധാന ആകര്‍ഷണം. 4G LTE, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/എ-ജിപിഎസ്, എന്‍എഫ്‌സി മുതലായ കണക്ടിവിറ്റി ഓപ്ഷനുകളും DTEK50 യില്‍ ലഭ്യമാണ്. 2160 mAh ശേഷിയുള്ള നോണ്‍-റിമൂവബിള്‍ ബാറ്ററിയാണ് ബ്ലാക്ക്‌ബെറി മോഡലിന് കരുത്തേകുന്നത്.
DTEK60-

dtek-60

സിംഗിള്‍ സിം സ്ലോട്ടില്‍ എത്തുന്ന DTEK60 മോഡലില്‍ ബ്ലാക്ക്‌ബെറി നല്‍കിയിട്ടുള്ളത്, 534 ppi പിക്‌സല്‍ ഡെന്‍സിറ്റിയോടുള്ള 5.5 ഇഞ്ച് QHD ഡിസ്‌പ്ലേയാണ്. 2.15 GHz ലുള്ള ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 820 (octa-core qualcomm snapdragon 820) ചിപ്‌സെറ്റാണ് DTEK60 യില്‍ ബ്ലാക്ക്‌ബെറി ഒരുക്കിയിരിക്കുന്നത്. കൂടാതെ 4 ജിബി റാമാണ് സ്മാര്‍ട്ട്‌ഫോണിന് കരുത്തേകുന്നത്. 21 മെഗാപിക്‌സല്‍ പ്രൈമറി ക്യമാറയും, 8 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയുമാണ് DTEK60 യില്‍ ഉപയോക്താക്കള്‍ക്കായി ബ്ലാക്ക്‌ബെറി ഒരുക്കിയിരിക്കുന്നത്.

50

കൂടാതെ, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജും, 2 ടിബി വരെ വികസിപ്പിക്കാവുന്ന എക്‌സേറ്റേണല്‍ സ്റ്റോറേജും, 3000 mAh നോണ്‍ റിമൂവബിള്‍ ബാറ്ററി എന്നിവയൊക്കെ DTEK60 ന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടും. കണക്ടിവിറ്റിയ്ക്കായി 4 G LTE, വൈഫൈ, ബ്ലൂടൂത്ത്്, ജിപിഎസ്/എ-ജിപിഎസ്, എന്‍എഫ്‌സി മുതലായ പിന്തുണകള്‍ DTEK60 യില്‍ ബ്ലാക്ക്‌ബെറി നല്‍കുന്നുണ്ട്.

DONT MISS
Top