ഇത് പൊളിക്കും! കണ്ണ് തള്ളി ആരാധകര്‍ ; നോക്കിയ സ്മാര്‍ട്ട്ഫോണുകളുടെ ചിത്രങ്ങള്‍ പുറത്ത്

nokia-d

ഇത് പൊളിക്കും.. കണ്ടവര്‍ കണ്ടവര്‍ ഇതാണ് പറയുന്നത്. നോക്കിയയുടെ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ വന്‍പ്രചാരമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആന്‍ഡ്രോയിഡിന്റെ ഓളങ്ങളില്‍ മുങ്ങി പോയ നോക്കിയ, 2017 ല്‍ ശക്തമായ തിരിച്ച് വരവിന് ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2017 ല്‍ രണ്ട് പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയെ അവതരിപ്പിച്ചാകും നോക്കിയ വിപണിയിലെത്തുകയെന്ന് അറിയിച്ചതിന്റെ പിന്നാലെയാണ് നോക്കിയയില്‍ നിന്നുമുള്ള സ്മാര്‍ട്ട്‌ഫോണിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നത്.

dc-cover-p47l565k8ebetnni1pdh297v32-20161107121645-medi

നോക്കിയ D1C (Nokia D1C) എന്ന സ്മാര്‍ട്ട്‌ഫോണ്‍ മോഡലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഗോള്‍ഡ്, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലായിരിക്കും നോക്കിയ D1C വിപണിയില്‍ സാന്നിധ്യമറിയിക്കുക.

5552cd9cff868338485ed35d42ebf1a17a0624e5-tc-img-preview

അതേസമയം, ഗോള്‍ഡ് വേര്‍ഷനില്‍ വരുന്ന നോക്കിയ D1C, ഹൈ എന്‍ഡ് വേര്‍ഷനാണെന്ന പ്രചാരണങ്ങളും ശക്തമാണ്. ഹോം ബട്ടണില്‍ ഫിങ്കര്‍ പ്രിന്റ് സെന്‍സറോട് കൂടിയാണ് നോക്കിയ D1C യുടെ ഗോള്‍ഡ് എഡിഷന്‍ പുറത്തിറങ്ങുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ബ്ലാക്ക്, വൈറ്റ് നിറങ്ങളിലുള്ള മോഡലുകളില്‍ ഫിങ്കര്‍ പ്രിന്റ് സെന്‍സറുകള്‍ ലഭ്യമാകില്ലയെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാകുന്നു.

3fe3fc64d839f1aaec34a43799c93b233ba65fcd-tc-img-preview

കൂടാതെ, ബ്ലാക്ക്, വൈറ്റ് മോഡലുകളില്‍ നോക്കിയ ഉള്‍പ്പെടുത്തിയിട്ടുള്ളത് മെറ്റല്‍ ഫ്രെയിമും, പോളികാര്‍ബണേറ്റ് ബാക്ക് കവറുമാണെന്ന് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം, നോക്കിയ D1C യുടെ ഗോള്‍ഡ് എഡിഷനില്‍ പൂര്‍ണമായും മെറ്റല്‍ ബോഡിയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട് നോക്കിയ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നോക്കിയ D1C സ്മാര്‍ട്ട്‌ഫോണ്‍, അടുത്തിടെ ബെഞ്ച്മാര്‍ക്കിങ്ങ് വെബ്‌സൈറ്റായ ഗീക്ക് ബെഞ്ചില്‍ കണ്ടെത്തിയത് നോക്കിയയുടെ തിരിച്ച് വരവിനുള്ള സൂചനകള്‍ നല്‍കിയിരുന്നു. നേരത്തെ, ആന്‍ടുടു എന്ന ബെഞ്ച്മാര്‍ക്കിങ്ങ് വെബ്‌സൈറ്റിലും നോക്കിയ D1C സ്മാര്‍ട്ട്‌ഫോണ്‍ സാന്നിധ്യമറിയിച്ചിരുന്നു.

nokia-d1c-antutu-759

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് (Full HD display) D1C യില്‍ നോക്കിയ നല്‍കിയിരിക്കുന്നത്. കൂടാതെ, ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസറിന്‍മേലാണ് (octa-core snapdragon 430 processor) D1C യുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിപ്പെടുന്നത്. അഡ്രീനോ 505 ജിപിയു ഗ്രാഫിക്‌സോട് (adreno 505 GPU) കൂടി വരുന്ന D1C യ്ക്ക് കരുത്തേകുന്നത് 3 ജിബി റാമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 32 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഉ1ഇ യില്‍ നോക്കിയ ഒരുക്കിയിരിക്കുന്നത്.

ആന്‍ഡ്രോയില്‍ നിന്നുള്ള ഏറ്റവും പുതിയ പതിപ്പായ ന്യൂഗട്ടില്‍ അധിഷ്ടിതമാണ് നോക്കിയ D1C. 13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 8 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയുമാണ് D1C യില്‍ നോക്കിയ നല്‍കിയിരിക്കുന്നത്. എന്നാല്‍ D1C യുമായി ബന്ധപ്പെട്ട് നോക്കിയ ഇത് വരെ ഔദ്യോഗിക പ്രസ്താവനകള്‍ നല്‍കിയിട്ടില്ല.

നോക്കിയ ഫോണുകളുടെ അവതരണം, നിര്‍മ്മാണം, വിപണനം, പരസ്യം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ എച്ച്എംഡി ഗ്ലോബല്‍ (HMD Global) നേരത്തെ, നേടിയിരുന്നു. അതേസമയം മദറാണ് (Mother), കമ്പനിയുടെ ഗ്ലോബല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുക.

nokia

നോക്കിയ ഫോണുകള്‍ ഒരു കാലത്തെ മുഖമുദ്രയായിരുന്നു. നോക്കിയയുടെ തിരിച്ചുവരവിനായി തങ്ങളാല്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുന്‍കാലങ്ങളിലെ പോലെ വിശ്വസനീയമായ ഉത്പന്നങ്ങള്‍ നോക്കിയയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് നേടാന്‍ അവസരം ഒരുക്കുമെന്നും എച്ച്എംഡി ഗ്ലോബല്‍ സിഎംഒ പെക്ക രന്താല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഗ്ലോബല്‍ ഏജന്‍സിയായ മദര്‍ 2017 ന്റെ ആരംഭത്തോടെ തന്നെ രാജ്യാന്തര തലത്തില്‍ നോക്കിയയുടെ ലോഞ്ച് ക്യാമ്പയിനുകള്‍ക്ക് തുടക്കം കുറിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യാന്തര തലത്തില്‍ നോക്കിയയെ ഉപഭോക്താക്കള്‍ വിശ്വസിക്കുന്നുവെന്നും സ്‌നേഹിക്കുന്നുവെന്നും പറഞ്ഞ മദര്‍ ഏജന്‍സിയുടെ സ്ഥാപകന്‍ റോബര്‍ട്ട് സാവിലെ, നോക്കിയയുടെ പുത്തന്‍ അധ്യായത്തില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

DONT MISS
Top