ഇതിലും നല്ല റീമിക്‌സ് വേര്‍ഷന്‍ സ്വപ്‌നങ്ങളില്‍ മാത്രം; പുലിമുരുകന്‍ Vs ജംഗിള്‍ ബുക്ക്, വീഡിയോ

pulimurugan

കാടിന്റെയും കടുവയുടെയും കഥ പറഞ്ഞ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ആരാധകര്‍ ഒരുക്കിയ കിടിലന്‍ റീമിക്‌സ് വീഡിയോ ശ്രദ്ധ നേടുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ജംഗിള്‍ബുക്കിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പുലിമുരുകന്‍ ടീസറിന് റീമിക്സ് തയ്യാറാക്കിയിരിക്കുന്നത്.

പുലിമുരുകന് വേണ്ടി ഇതിനോടകം നിരവധി റീമിക്സ് വേര്‍ഷനുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഒറ്റവാക്കില്‍ കിടിലന്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ് പുതിയത്. പുലിമുരുകന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

DONT MISS
Top