രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു

petrol

ദില്ലി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 89 പൈസയും, ഡീസലിന് ലിറ്ററിന് 86 പൈസയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും.

കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ അഞ്ച് തവണയാണ് പെട്രോളിന് വില വര്‍ദ്ധിപ്പിച്ചത്. അസംസ്‌കൃത എണ്ണയുടെ വില രാജ്യാന്തര വിപണിയില്‍ ബാരലിന് 45 ഡോളറായി കുറഞ്ഞപ്പോഴാണ് ഇന്ത്യയില്‍ എണ്ണ കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചത്.

DONT MISS
Top