ബജറ്റ് നിരയിലേക്ക് ഷവോമിയില്‍ നിന്നും  മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ വരുന്നു- അറിയേണ്ടതെല്ലാം

xiaomi

പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകളുമായി ഷവോമി വിപണിയില്‍ വീണ്ടും പിടിമുറുക്കുന്നു. ബജറ്റ് നിരയില്‍ തങ്ങളുടേതായ മുഖമുദ്ര സ്ഥാപിച്ച ഷവോമി, ഇത്തവണ റെഡ്മി ശ്രേണിയിലേക്ക് മൂന്ന് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളെയാണ് അവതരിപ്പിക്കുന്നത്. റെഡ്മി 4 (redmi 4), റെഡ്മി 4A (redmi 4A), റെഡ്മി 4 പ്രൈം (redmi 4 prime) എന്നീ മോഡലുകള്‍ വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ഷവോമി.

ഷവോമി റെഡ്മി 4A (Xiaomi Redmi 4A) –

xiaomi

സ്‌നാപ്ഡ്രാഗണ്‍ 425 ചിപ്‌സെറ്റില്‍ ഒരുക്കിയിരിക്കുന്ന റെഡ്മി 4A യ്ക്ക് കരുത്ത് പകരുന്നത് 2 ജിബി റാമാണ്. കൂടാതെ, 13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും, 5 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയും ഉള്‍പ്പെട്ടിട്ടുള്ള റെഡ്മി 4A ബജറ്റ് നിരയില്‍ മികച്ച ഓപ്ഷനാണ് നല്‍കുന്നത്. 3120 mAh ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റെഡ്മി 4A യില്‍ ഷവോമി നല്‍കിയിരിക്കുന്നത് 720p റസല്യൂഷനോട് കൂടിയ 5 ഇഞ്ച് ഡിസ്‌പ്ലേയാണ്.

16 ജിബി ഇന്റേണല്‍ സ്റ്റോറേജ് കൂടിയ ഷവോമി റെഡ്മി 4A യില്‍ MIUI 8 എന്ന ഷവോമിയുടെ തനത് യൂസര്‍ഇന്റര്‍ഫെയ്‌സാണ് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡിന്റെ മുന്‍പതിപ്പായ മാര്‍ഷ്‌മെല്ലോയിലാണ് റെഡ്മി 4A വിപണിയിലെത്തുക. എന്നാല്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനറുകളെ റെഡ്മി 4A യില്‍ ഷവോമി നല്‍കിയിട്ടില്ല.

ഏകദേശം 5000 രൂപ നിരക്കിലാണ് റെഡ്മി 4A യെ ഷവോമി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക. ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളിലാണ് റെഡ്മി 4A ലഭിക്കുക.

ഷവോമി റെഡ്മി 4 (Xiaomi Redmi 4) –

xiaomi

റെഡ്മി 4A യുടെ അഡ്വാന്‍സ്ഡ് പതിപ്പായാണ് റെഡ്മി 4 നെ ഷവോമി അവതിരിപ്പിച്ചിട്ടുള്ളത്. മുന്‍ പാനലില്‍ നല്‍കിയിട്ടുള്ള 2.5D ഗ്ലാസ്സും, 1.4GHz ലുള്ള ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 430 ചിപ്‌സെറ്റും, പിന്‍വശത്ത് നല്‍കിയിട്ടുള്ള ഫിങ്കര്‍പ്രിന്റ് സ്‌കാനറുമാണ് റെഡ്മി 4 നെ റെഡ്മി 4A യില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കൂടാതെ, 4100 mAh ബാറ്ററിയും റെഡ്മി 4 ന് കരുത്ത് പകരുന്നു.

13 മെഗാപിക്‌സല്‍ പ്രൈമറിയും 5 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയുമാണ് ഷവോമി റെഡ്മി 4 ലിലും നല്‍കിയിട്ടുള്ളത്. 2 ജിബി റാമും, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജും, MIUI 8 ഇന്റര്‍ഫെയ്‌സും, ആന്‍ഡ്രോയ്ഡ് 6 മാര്‍ഷ്‌മെല്ലോയുമാണ് റെഡ്മി 4 ല്‍ ഷവോമി ഒരുക്കിയിട്ടുള്ളത്.

ഏകദേശം 7000 രൂപ നിരക്കില്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുന്ന റെഡ്മി 4, ഗോള്‍ഡ്, സില്‍വര്‍, ഡാര്‍ക്ക് ഗ്രെ നിറങ്ങളില്‍ ലഭ്യമാകും.

ഷവോമി റെഡ്മി 4 പ്രൈം (Xiaomi Redmi 4 Prime) –

xiaomi

ശ്രേണിയില്‍ ഏറ്റവും വിലകൂടിയ മോഡലായ റെഡ്മി 4 പ്രൈമില്‍, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3 ജിബി റാം, 2.05 GHz ല്‍ അധിഷ്ടിതമായ സ്‌നാപ്ഡ്രാഗണ്‍ 625, 1080p റെസല്യൂഷനിലുള്ള 5 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയാണ് ഷവോമി നല്‍കിയിരിക്കുന്നത്.

ക്യാമറ ഫീച്ചറുകള്‍ യഥാക്രമം 13 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍ എന്നതില്‍ റെഡ്മി 4 പ്രൈമില്‍ ഷവോമി നല്‍കിയിട്ടുണ്ട്. കൂടാതെ, ബാക്ക് പാനലില്‍ ഒരുക്കിയിരിക്കുന്ന ഡ്യൂവല്‍ എല്‍ഇഡി ഫ്‌ളാഷ് റെഡ്മി 4 പ്രൈമിനെ വേറിട്ട് നിര്‍ത്തുന്നു.

ഗോള്‍ഡ്, സില്‍വര്‍, ഡാര്‍ക്ക് ഗ്രെ നിറങ്ങളില്‍ സാന്നിധ്യമറിയിക്കുന്ന റെഡ്മി 4 പ്രൈമിന് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 9000 രൂപയാണ് വില വരിക.

DONT MISS
Top