സാംസങ്ങിന്റെ തലവേദന തീരുന്നില്ല, ഗാലക്സി നോട്ട് സെവന് പിന്നാലെ വാഷിംങ്ങ് മെഷീനും

samsungകൊട്ടിയാഘോഷിച്ച് വിപണിയിലിറക്കിയ ഗാല്ക്‌സി നോട്ട് സെവന്‍ പൊട്ടിത്തെറിച്ച റിപ്പോര്‍ട്ടുകള്‍ തീരുന്നതിനു മുന്‍പേ സാംസങ്ങ് വാഷിംങ്ങ് മെഷീനുകളിലും വ്യാപകമായി തകരാറ് സംഭവിക്കുന്നുവെന്ന പരാതിയുമായി ഉപഭോക്താക്കള്‍. പരാതി വ്യാപകമായി ഉയര്‍ന്നതോടെ യുഎസ്സിലെ 2.8 മില്ല്യണ്‍ വാഷിംങ്ങ് മെഷീനുകള്‍ തിരിച്ചുവിളിക്കുന്നതായി കമ്പനി അറിയിച്ചു. മെഷീനിലെ വാഷറില്‍ വലിയ ശബ്ദത്തോടെയുള്ള വൈബ്രേഷനും വലിയ തകരാറും ഉണ്ടാകുന്നുവെന്നാണ് വാഷിംങ്ങ് മെഷീനെതിരെ ഉയരുന്ന പരാതി.
samsung-jpg1
പരാതികളെ തുടര്‍ന്ന് 2011 മുതല്‍ വിപണിയിലിറക്കിയ 34 മോഡലുകളാണ് അമേരിക്കയില്‍ നിന്നും കമ്പനി തിരിച്ചുവിളിക്കുന്നത്. തകരാറിനെ തുടര്‍ന്ന് സൗജന്യ റിപ്പയറിംഗ് സേവനവും കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ വിറ്റുപോയ മെഷീനുകള്‍ക്ക് മുഴുവന്‍ പണവും തിരിച്ചു നല്‍കാമെന്നും കമ്പനി ഓഫര്‍ ചെയ്തിട്ടുണ്ട്.

വാഷര്‍ തകരാറ് മൂലം 700ഓളം പരാതികളാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ തകരാറ് മൂലം ഉപഭോക്താക്കള്‍ക്കുണ്ടായ പരുക്കിനെ സംബന്ധിച്ച് പത്തോളം പരാതികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബാറ്ററി തകരാറ് മൂലം തീപ്പിടിക്കുന്നുവെന്ന സാംസങ്ങ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ആഗോള വ്യാപകമായി കമ്പനി സാംസങ്ങ് ഗാലക്‌സി നോട്ട് സെവന്‍ തിരിച്ചു വിളിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് അമേരിക്കയിലും പിന്നാലെ ആസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും വിമാനത്തില്‍ സാംസങ് ഗാലക്സി നോട്ട് 7 നിരോധിച്ചു.

DONT MISS
Top