ടെന്നീസ് താരം സെറീന വില്ല്യംസിന് മലപ്പുറത്ത് റേഷന്‍കാര്‍ഡ്; പുതുക്കിയ റേഷന്‍കാര്‍ഡിലെ പേര് കണ്ട് വീട്ടമ്മ ഞെട്ടി

sereena-willa

മലപ്പുറം:പ്രശസ്ഥ ടെന്നീസ് താരം സെറീന വില്ല്യംസിന് മലപ്പുറത്ത് റേഷന്‍ കാര്‍ഡോ? പുതുക്കിയ റേഷന്‍കാര്‍ഡിന്റെ കരട് രേഖ ഓണ്‍ലൈനില്‍ കണ്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയമാണിത്.കാര്‍ഡിന്റെ യതാര്‍ഥ ഉടമയായ വീട്ടമ്മയും തന്റെ കാര്‍ഡിലെ താരത്തിന്റെ പേര് കണ്ട് അന്തംവിട്ട് പോയി

മലപ്പുറം എടപ്പാള്‍ വെങ്ങിനിക്കര അബൂബക്കറിന്റെ ഭാര്യ സെറീനയുടെ പേരാണ് പുതിയ റേഷന്‍ കാര്‍ഡിന്റെ കരട് പട്ടികയില്‍ അച്ചടിച്ച് വന്നപ്പോള്‍ സെറീന വില്ല്യംസ് ആയി മാറിയത്. ഭര്‍ത്താവ് അബൂബക്കറിന്റെ പേരില്‍ നല്‍കിയ അപേക്ഷയില്‍ കുടുംബനാഥയായി ഭാര്യ സെറീനയുടെ പേരാണ് നല്‍കിയിരുന്നത്. എന്നാല്‍ ഓണ്‍ലൈനിലെ അച്ചടിപിശക് അബൂബക്കറിനെ ടെന്നീസ് താരം സെറീന വില്ല്യംസിന്റെ ഭര്‍ത്താവാക്കി കളഞ്ഞു.

വീട്ടിലെ മറ്റംഗങ്ങളുടെയും പേരുകള്‍ തെറ്റായാണ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടുളളത്. തെറ്റുകള്‍ തിരുത്താന്‍ അവസരം ഉണ്ടെങ്കിലും അത് സാങ്കേതിക തടസങ്ങള്‍ കാരണം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നാണ് പലരും പരാതിപ്പെടുന്നത്. പുതുക്കിയ റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ സപ്ലൈ ഓഫീസുകളില്‍ കയറി ഇറങ്ങേണ്ട അവസ്ഥയിലാണ് അപേക്ഷ നല്‍കിയവര്‍

DONT MISS
Top