“ലാലേട്ടാ നിങ്ങള്‍ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമല്ല, പരസ്യമായ അഹങ്കാരമാണ് വൈശാഖന്റെ മേക്കിംഗ് കണ്ട് അന്തംവിട്ടുപോയി”: പുലിമുരുകനെ പ്രശംസിച്ച് നടന്‍ ജയസൂര്യ

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

റിലീസ് ചെയ്ത നാടുകളിലെ എല്ലാം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി മുന്നേറുകയാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍. മലയാള സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്ത് മുന്നേറുകയാണ് വൈശാഖന്‍ സംവിധാനം ചെയ്ത ഈ ചിത്രം. നൂറുകോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമാകാനുള്ള പ്രയാണത്തിലാണ് പുലി.

ചിത്രത്തെ കുറിച്ച് ഏറ്റവും അവസാനം പ്രശംസാ വാക്കുകള്‍ വന്നിരിക്കുന്നത് നടന്‍ ജയസൂര്യയില്‍ നിന്നാണ്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ജയസൂര്യ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.

ഇന്നലെയാണ് ചിത്രം കാണാന്‍ പറ്റിയതെന്നും കണ്ടപ്പോള്‍ ഹാര്‍ഡ് വര്‍ക്കേഴ്‌സിന്റെ സംസ്ഥാന സമ്മേളനമായി തോന്നിയെന്നും ജയസൂര്യ. ഞങ്ങള്‍ക്ക് ലാലേട്ടന്‍ സ്വകാര്യ അഹങ്കാരമല്ല, പരസ്യമായ അഹങ്കാരം തന്നെയാണ്. എന്തായാലും നമുക്ക് അഭിമാനിക്കാം കേരളത്തിലും ഒരു പുലി മുരുകന്‍ ഇറങ്ങിയതില്‍ ജയസൂര്യ പറയുന്നു.

ജയസൂര്യയുടെ പോസ്റ്റ്

ഇന്നലെയാണ് ‘പുലിമുരുകന്‍’ കാണാന്‍ പറ്റിയത്… ഹാര്‍ഡ് വര്‍ക്കേഴ്‌സിന്റെ സംസ്ഥാന സമ്മേളനമായി തോന്നി… വൈശാഖാ … making കണ്ട് അന്തം വിട്ട് പോയി… ലാലേട്ടാ…. ഞങ്ങള്‍ക്ക് ലാലേട്ടന്‍ സ്വകാര്യ അഹങ്കാരമല്ല, പരസ്യമായ അഹങ്കാരം തന്നെയാണ്. fight ഒക്കെ കണ്ട് ഞെട്ടി തരിച്ച്‌പ്പോയി… ഉദയേട്ടന്റെ ‘പള്‍സ് ‘ അറിഞ്ഞുള്ള എഴുത്തും.. ഷാജിയേട്ടന്‍ ഇനി ആ ക്യാമറ വെച്ച് എന്ത് ചെയ്യും എന്നുള്ള ചോദ്യവുമായി ഇരിക്കണോന്നൊരു doubt ഉണ്ട്. കാരണം അതിനു മാത്രം പണി എടുത്തിട്ടുണ്ട്.. നിര്‍മ്മാതാവ് ടോമിച്ചന്‍ ദുബായില്‍ ‘Tomichan’s Bank’ തുടങ്ങി എന്നാണ് കേള്‍ക്കുന്നത്. എന്തായാലും നമുക്ക് അഭിമാനിയ്ക്കാം കേരളത്തിലും ഒരു ‘പുലി മുരുകന്‍ ‘ ഇറങ്ങിയതില്‍.

DONT MISS
Top