എബ്രിഡ് ഷെെന്‍ ചിത്രം പൂമരത്തില്‍ കാളിദാസനൊപ്പം കുഞ്ചാക്കോ ബോബനും മീരാജാസ്മിനും

കാളിദാസന്, കുഞ്ചാക്കോ ബോബന്‍

കാളിദാസന്, കുഞ്ചാക്കോ ബോബന്‍

കൊച്ചി: വിജയ ചിത്രങ്ങളായ 1983 യ്ക്കും ആക്ഷന്‍ ഹീറോ ബിജുവിനും ശേഷം എബ്രിഡ് ഷൈന്‍  സംവിധായകന്റെ കുപ്പായമണിയുന്ന പൂമരം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകവേഷത്തിലൂടെ മലയാളത്തിലേക്ക് തിരിച്ച് വരുന്നതിന്റെ പേരിലായിരുന്നു ചിത്രം ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്.  ക്യാമ്പസ് കഥ പറയുന്ന ചിത്രത്തില്‍ അതിഥി താരമായി കുഞ്ചാക്കോ ബോബനും എത്തുമെന്ന് സംവിധായകന്‍ അറിയിച്ചു. കുഞ്ചാക്കോ ബോബനായി തന്നെയാണ് താരം ചിത്രത്തിലെത്തുക എന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന വിവരം. മീരാ ജാസ്മിന്‍ ചിത്രത്തിലൊരു പ്രധാന വേഷം കൈകാര്യം ചെയ്യുമെന്നും സംവിധായകന്‍ അറിയിച്ചിരിക്കുകയാണ്. തുടര്‍ പരാജയങ്ങളിലൂടെ മലയാള സിനിമാലോകത്ത് അപ്രസക്തയായി മാറിയ മീര ഒരു മികച്ച തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.

മീരയ്ക്കും കുഞ്ചാക്കോ ബോബനും വളരെ ചെറിയതെങ്കിലും സിനിമയുടെ കഥയെ നിര്‍ണ്ണയിക്കുന്ന റോളുകളാണ് ചിത്രത്തിലുള്ളതെന്ന് സംവിധായകന്‍ എബ്രിഡ് ഷൈന്‍ പറഞ്ഞു. ഒരു സംഘം വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രത്തില്‍ നായികയില്ലെന്നും എല്ലാവര്‍ക്കും തുല്ല്യ പ്രാധാന്യമാണെന്നും സംവിധായകന്‍ വ്യക്തമാക്കി. മറ്റ് താരങ്ങളെ കുറിച്ചോ കഥാപാത്രങ്ങളെക്കുറിച്ചോ വെളിപ്പെടുത്താന്‍ ഇപ്പോള്‍  സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കാസ്റ്റിംഗിന്റെ പേരില്‍ ശ്രദ്ധേയമായിരുന്നു ഷൈനിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ആക്ഷന്‍ ഹീറോ ബിജുവും. ചിത്രലധികവും പുതുമുഖങ്ങളായിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് ഷൈന്‍ തന്റെ പുതിയ ചിത്രവും ഒരുക്കുന്നത്. ചിത്രത്തില്‍ അധികവും പുതുമുഖങ്ങളാണ്. മുപ്പതോളം പുതിയ നടിമാരെയാണ് ഷൈന്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. പൂമരത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി വരികയാണെന്നും  ഷൈന്‍ പറഞ്ഞു.

DONT MISS
Top