ജയം രവി-അരവിന്ദ് സാമി കൂട്ട്കെട്ട് വീണ്ടും; ‘ബോഗന്‍’ ടീസര്‍

bogan

തനി ഒരുവന്‍ എന്ന ചിത്രത്തിന് ശേഷം ജയം രവി-അരവിന്ദ് സാമി കൂട്ട്കെട്ട് വീണ്ടും എത്തുന്നു. ബോഗന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലക്ഷമണ്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രഭു ദേവയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഹൈടെക് സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൊലീസ് ഓഫീസറുടെ വേഷമാണ് ജയം രവിയുടേത്. ഹന്‍സിക നായികയായെത്തുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് അരവിന്ദ് സാമി എത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യും.

നേരത്തെ നിക്കോളാസ് കേജും, ജോണ്‍ ട്രിവോള്‍ട്ടയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫേസ് ഓഫ് എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ് ബോഗന്‍ എന്ന് പറയപ്പെട്ടിരുന്നു. പോണ്ടിച്ചേരിയിലും ചെന്നൈയിലുമായാണ് സിനിയുടെ ചിത്രീകരണം നടന്നത്.

DONT MISS
Top