കെട്ടുകഥകള്‍ യാഥാര്‍ത്ഥ്യമോ? അലാസ്‌കയിലെ ‘ഐസ് മോണ്‍സ്റ്ററി’ന്റ വീഡിയോ വൈറലാകുന്നു

വീഡിയോയില്‍ നിന്നും

വീഡിയോയില്‍ നിന്നും

അലാസ്‌ക: ധ്രുവ പ്രദേശങ്ങളില്‍ ജീവിക്കുന്ന ഭീകരജീവികളെക്കുറിച്ച് പല കഥകളുമുണ്ട്. പലപ്പോഴുമായി പലരും മഞ്ഞ് മൂടിയ പ്രദേശങ്ങളില്‍ അതിഭീമന്മാരായ ഭീകരജീവികളെ കണ്ടതായും ജീവി ആക്രമിച്ചതായുമൊക്കെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഹിമാലയത്തിലെ യതിയുടെ കഥ ഇത്തരം കഥകളില്‍ വളരെ പ്രശസ്തമാണ്. പലരും ഇന്നും വിശ്വസിക്കുന്നത് ഹിമാലയത്തില്‍ യതിയുണ്ടെന്ന് തന്നെയാണ്. സത്യമല്ലെങ്കില്‍ കൂടി, ഇതെല്ലാം വെറും കെട്ടുക്കഥകള്‍ മാത്രമാണെന്നും ധ്രുവപ്രദേശങ്ങളില്‍ ഭീകര ജീവിയില്ലെന്നും വാദിക്കുന്നവരാണ് കൂടുതല്‍ പേരും, എന്നാല്‍ അത്തരം അഭ്യൂഹങ്ങളുടെ ആക്കം കൂട്ടുന്നുന്നതാണ് പുതുതായി പുറത്ത് വന്ന വീഡിയോ. അലാസ്‌കയിലെ ഷെന നദിയില്‍ നീന്തുന്ന ഭീകരജീവിയുടേതെന്ന് സംശയിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

അലാസ്‌കന്‍ ബ്യൂറോ ഓഫ് ലാന്റ് മാനേജ്‌മെന്റിലെ ജോലിക്കാരായ ക്രെയ്ഗും റയാനും പകര്‍ത്തിയ വീഡിയോയിലാണ് ഭീകരജീവിയെന്ന് കരുതപ്പെടുന്ന ജീവിയുടെ ദൃശ്യങ്ങള്‍ ഉള്ളത്. പന്ത്രണ്ട് മുതല്‍ പതിനഞ്ച് അടിവരെ നീളമുള്ളതായാണ് വീഡിയോയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. വലിയ പാമ്പിനോട് സാമ്യമുള്ളതാണ് പുഴയില്‍ നീന്തുന്നതായി കാണപ്പെട്ട ജീവി. വീഡിയോ വൈറലായതോടെ അലാസ്‌കന്‍ ഐസ് മോണ്‍സ്റ്റര്‍ എന്ന് ജീവിയ്ക്ക് പേരും നല്‍കിയിരിക്കുകയാണ്.

മീനിനോടും പാമ്പിനോടും സാമ്യം തോന്നുന്ന ജീവിയുടെ ദൃശ്യം വളരെ വ്യക്തമായി തന്നെ വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. അലാസ്‌കയിലെ ഫിഷ് ആന്റ് ഗെയിം വകുപ്പ് അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞു. വീഡിയോയിലുള്ളത് ഭീകരജീവിയല്ലെന്നും മറ്റെന്തെങ്കിലുമാകാമെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംഭവം വാര്‍ത്തയായതോടെ ബന്ധപ്പെട്ട അധികൃതര്‍ സ്ഥലത്തെത്തി പക്ഷെ അപ്പോഴേക്കും   ജീവിയേയോ ജീവിയുണ്ടായിതിരുന്നതിന്റെ തെളിവോ അപ്ത്ി ക്ഷ്യമാവുകയായിരുന്നു.

DONT MISS