വസ്ത്രത്തില്‍ മോദി ചിത്രം; ബോളിവുഡ് താരം രാഖി സാവന്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

rakhi-sawanthജയ്പൂര്‍: മോദിചിത്രം പതിപ്പിച്ച വസ്ത്രം ധരിച്ച കേസില്‍ ബോളിവുഡ് നടി രാഖി സാവന്തിനെതിരെ എഫ്‌ഐആര്‍  രജിസ്റ്റര്‍ ചെയ്തു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വസ്ത്രം ധരിച്ച കേസില്‍ കന്‍ക്രോലി പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

മോദിചിത്രങ്ങള്‍ പതിപ്പിച്ച വസ്ത്രം ധരിച്ച രാഖി സാവന്തിന്റെ ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന ജയ്പൂരില്‍ നിന്നുള്ള അഭിഭാഷകനായ പ്രജീത്ത് തിവാരിയാണ് ഇന്നലെ കന്‍ക്രോലി പൊലീസ് സ്റ്റേഷനില്‍ പരാതി ഫയല്‍ ചെയ്തത്. മോദി ചിത്രമുള്ള വസ്ത്രം ധരിച്ചതിലൂടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ താരം അപകീര്‍ത്തിപ്പെടുത്തിയെന്ന്  പരാതിയില്‍ പ്രജീത്ത് ആരോപിക്കുന്നു.

rakhi
പ്രജീത്തിന്റെ പരാതി പ്രകാരം ഐപിസിയിലെ വിവിധ വകുപ്പുകല്‍ പ്രകാരം അപകീര്‍ത്തിപ്പെടുത്തല്‍. സ്ത്രീകളെ മോശമായി രീതിയില്‍ ചിത്രീകരിക്കുന്നത് നിരോധിക്കല്‍ തുടങ്ങിയവയാണ് രാഖിക്കെതിരെ ഫയല്‍ ചെയ്തിട്ടുള്ളത്. പരാതി പ്രകാരം സംഭവത്തില്‍ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ഓഗസ്തിലാണ് മോദി ചിത്രമുള്ള വസ്ത്രം ധരിച്ച രാഖി സാവന്തിന്റെ ചിത്രം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചു തുടങ്ങിയത്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് രാഖി സാവന്ത് മോദി ചിത്രങ്ങളുള്ള വസ്ത്രം ധരിച്ച ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. എന്നാല്‍ വാര്‍ത്ത് വിവാദമായതോടെ മോദിയുടെ അനുവാദം വാങ്ങിയാണ് താനീ വേഷം ധരിച്ചതെന്നും, ഇല്ലെങ്കില്‍ തന്നെ ജയിലിലിടട്ടെയെന്നും പറയുന്നു. താന്‍ നാട്ടിലുള്ള എല്ലാവരോടും മറുപടി പറയേണ്ട കാര്യമില്ലെന്നും മോദിയും താനും തമ്മിലീ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നുമായിരുന്നു വിശദീകരണം. ബിജെപിക്ക് താന്‍ ഒപ്പം വേണമെന്ന് തോന്നുമ്പോളെല്ലാം കൂടെയുണ്ടാകുമെന്നും വിശദീകരിച്ച് രാഖി തന്നെ രംഗത്തെത്തിയിരുന്നു.  സ്വപ്നപുരുഷനായ മോദിയെ ഈ വേഷത്തിലൂടെ സ്വാധീനിക്കാനാകുമെന്നതും ഇത്തരത്തില്‍ വസ്ത്രം ധരിച്ചതിനു പിന്നിലുള്ള കാരണമെന്നും രാഖി വ്യക്തമാക്കി.

DONT MISS
Top