ഭീതി വിതച്ച് ഈ മാസം 14-ന് ‘വലിയ ചന്ദ്രന്‍’; ലോകാവസാനത്തിന്റെ ആരംഭമെന്ന് ക്രൈസ്തവ വിശ്വാസികള്‍

supermoon

പ്രതീകാത്മക ചിത്രം

പൂര്‍ണചന്ദ്രന്‍ സാധാരണ ഉള്ളതിനേക്കാള്‍ വലുപ്പത്തില്‍ കാണുമ്പോഴാണ് അതിനെ സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. അസാധാരണ സൗന്ദര്യമാണ് സൂപ്പര്‍മൂണ്‍ ദിവസങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. എന്നാല്‍ സൗന്ദര്യത്തേക്കാള്‍ ഉപരി ഭീതിയേകുന്ന ‘എക്‌സ്ട്രാ സൂപ്പര്‍ മൂണ്‍’ ആണ് ഈ മാസം 14-ന് പ്രത്യക്ഷപ്പെടാനൊരുങ്ങുന്നത്.

68 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷമാകാന്‍ പോകുന്നത്. ഇത് ലോകാവസാനത്തിന്റെ ആരംഭമാണെന്ന് വിശ്വസിക്കുന്നവര്‍ നിരവധിയാണ്. അതിനാല്‍ തന്നെ ഈ വലിയ ചന്ദ്രന്‍ ഭീതിയാണ് സമ്മാനിക്കുന്നത്. യേശുക്രിസ്തുവിന്റെ രണ്ടാം വരവിന്റെ സൂചനയാണ് ഇത് എന്നാണ് കോണ്‍സ്പിരസി തിയറിക്കാരുടെ വാദം. ലോകാവസാനത്തിന്റെ ആരംഭമാണത്രെ ഇത്. ബൈബിളിലെ പരാമര്‍ശമാണ് സൂപ്പര്‍മൂണിന് ക്രൈസ്തവര്‍ക്കിടയില്‍ ഇത്ര പ്രാധാന്യം ഉണ്ടാക്കിയത്.

യേശുക്രിസ്തുവിന്റെ കല്ലറ തുറക്കുന്നതും വലിയ ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്ന അതേ ആഴ്ചയിലാണെന്നതും ചില ക്രൈസ്തവവിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ചന്ദ്രന്‍ ഭൂമിയോട് അടുത്ത് വരുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. മുന്‍പ് ഇത്രയും അടുത്ത് വന്ന 1948-ലാണ് ഇസ്രയേല്‍ എന്ന രാജ്യം സ്വതന്ത്രമായത് എന്നതും ചിലര്‍ ഇതിനോട് കൂട്ടി വായിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യങ്ങളിലെ ആശങ്കകള്‍ പടരുകയാണ്.

എന്നാല്‍ ഇത് സാധാരണ പ്രകൃതിപ്രതിഭാസം മാത്രമാണെന്ന് നാസ അറിയിച്ചിട്ടുണ്ട്. ചക്രവാളത്തിനടുത്ത് ചന്ദ്രനെത്തുമ്പോള്‍ കെട്ടിടങ്ങള്‍ക്കിടയിലൂടെയും മരങ്ങള്‍ക്കിടയിലൂടെയും നോക്കുന്ന നമുക്ക് പതിവിലും വലുതായി നമുക്ക് തോന്നുന്നു. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ മാത്രമാണിതെന്നും നാസ അറിയിച്ചു.

DONT MISS
Top