‘ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ട നായകന്‍’; നവാസ് ഷെരീഫിനു മുന്നില്‍ കീഴടങ്ങിയവനെന്നും പ്രതിപക്ഷം

imran-khan

ഫയല്‍

ഇസ്‌ലാമാബാദ്: മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരവും തെഹരീക്കെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവുമായ ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ട നായകനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. ഇമ്രാന്‍ നവാസ് ഷെരീഫിനു മുന്നില്‍ കീഴടങ്ങുകയാണ് ചെയ്തതെന്നും പ്രതികപക്ഷ നേതാക്കള്‍ ആരോപിച്ചു.

ഇസ്‌ലാമാബാദില്‍ ഇമ്രാന്റെ നേതൃത്വത്തില്‍ ഇന്ന് നടത്താനിരുന്ന പ്രക്ഷോഭം ഉപേക്ഷിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പനാമ പേപ്പര്‍ വിവാദത്തിലുള്‍പ്പെട്ട നവാസ് ഷെരീഫിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷെരീഫിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തെഹരീക്കെ ഇന്‍സാഫ് പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍ ഈ പ്രക്ഷോഭത്തില്‍ നിന്നും ഇമ്രാന്‍ പിന്മാറിയതാണ് നേതാക്കള്‍ ഇമ്രാനെതിരെ തിരിഞ്ഞത്.

1971 യുദ്ധത്തില്‍ ബംഗ്ലാദേശ് വിജയിച്ചതിന് ശേഷം പാകിസ്താനി ജനറല്‍ എകെ നിയാസി കീഴടങ്ങിയത് പോലെയാണ് ഇമ്രാനും കീഴടങ്ങിയിരിക്കുന്നത്. ഒരു നിയാസി കൂടെ ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്നു. ഇമ്രാന്‍ ഖാന്‍ നിയാസി എന്നാണ് അദ്ധേഹത്തിന്റെ പേര് എന്ന് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് സയീദ് ഖാനി പറഞ്ഞു.

നവാസ് ഷെരീഫിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നത് ഇമ്രാന്‍ ഖാനാണ്. അതിന്റെ ആനുകൂല്യങ്ങള്‍ അദ്ധേഹത്തിന് കിട്ടുന്നുണ്ടെന്ന് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവായ സയിദ് ഖുറേഷി പറഞ്ഞു.

DONT MISS
Top